ad
Deshabhimani

കേരളത്തിന് വലിയ അപകടം സംഭവിക്കുന്നതിന്റെ സൂചന, ആവർത്തിച്ച് പറഞ്ഞ വിസ്മയങ്ങളൊന്നും കണ്ടില്ല; പിണറായി വിജയൻ

Pinarayi Vijayan

വി ഡി സതീശൻ, പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Jun 19, 2026, 02:28 PM | 2 min read

തിരുവനന്തപുരം: കേരളത്തിന് വലിയ അപകടം സംഭവിക്കുന്നതിന്റെ സൂചനയാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബജറ്റ് വരുമ്പോൾ ജീവനക്കാർക്ക് ആകെ വിസ്മയമുണ്ടാകും എന്നായിരുന്നു പലയാവർത്തി സതീശൻ സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. അങ്ങനെയുള്ള ഒരു വിസ്മയവും താൻ കണ്ടില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.


ആരോ​ഗ്യ ഇൻഷുറൻസ് വലിയ പദ്ധതിയാണെന്നാണ് യുഡിഎഫ് സർക്കാർ പറയുന്നത്. എന്നാൽ ഈ പദ്ധതിക്കായി മാറ്റിവെച്ചത് 10 കോടി രൂപ മാത്രമാണ്. അതുകൊണ്ട് ഒന്നും ആവില്ലെന്ന് എല്ലാവർക്കും അറിയാം. നീക്കി വെച്ച തുക കാണുമ്പോൾ ഇതെല്ലാം പ്രഹസനം പോലെ അനുഭവപ്പെടുന്നു. സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളാണ് സ്ത്രീസുരക്ഷാ പദ്ധതിയും, കൺക് ടു വർക്ക് എന്ന യുവനജനങ്ങൾക്കുള്ള പദ്ധതിയും. ഈ രണ്ട് പദ്ധതികളും സർക്കാരിന്റെ മുൻ​ഗണനയിൽ ഇല്ല എന്നും ബജറ്റ് വ്യക്തമാക്കുന്നു. യാതൊരു പരമാർശവും ഈ പദ്ധതികളെ കുറിച്ച് പറഞ്ഞതായി കണ്ടില്ല.


എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ ഡിഎ തീർത്തും കൊടുത്തിരുന്നു. കു‌ടിശ്ശിക നൽകാനുണ്ടായ തുക അഞ്ച് ​ഗഡുക്കളായി നൽകുമെന്ന ഉറപ്പും നൽകിയിരുന്നു. ഇതു സംബന്ധിച്ചും ബജറ്റിൽ ഒന്നും പ്രത്യേകമായി പരാമർശിച്ച് കണ്ടില്ല. അഞ്ച് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം എന്നതാണ് പൊതുവെ സംസ്ഥാനം അം​ഗീകരിക്കുന്നത്. നിലവിലുള്ള ശമ്പള പരിഷ്കരണ കമ്മീഷന്റെ കാലാവധി കഴിഞ്ഞിട്ടുണ്ട്. അതു തുടരുമോ എന്ന കാര്യത്തിലും ബജറ്റിൽ പരാമർശമുണ്ടായിട്ടില്ല.


സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിർത്തലാക്കി 2013 ൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ന്യൂ പെൻഷൻ സ്കീം തുടരും എന്നാണ് ഇപ്പോ ബജറ്റ് നൽകുന്ന സൂചന. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ എഷ്വേർഡ് പെൻഷൻ സ്കീം ഉപേക്ഷിക്കുമെന്നാണ് ബജറ്റിലെ നിർദേശം. ജീവനക്കാർക്ക് പെൻഷൻ കാര്യത്തിൽ ലഭിക്കുമായിരുന്ന ഉറപ്പാണ് ഇതിലൂടെ നഷ്ടമാകുന്നത്. പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞതിൽ ഒന്ന് സ്വർണ നികുതിയും അടുത്തത് ഐജി എസ് ടിയുമാണ്. അതെകുറിച്ചും ബജറ്റിൽ പരാമർശം ഇല്ല. ഇതാണ് ബജറ്റിന്റെ പൊതുവായ നില. എൽഡിഎഫ് സർക്കാർ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ചില കാര്യങ്ങൾ പേര് മാറ്റിയിട്ടുണ്ട്. എന്നാൽ അതിന്റെ ദിശ അത് പൂർണമായും തകി‌‌ടം മറിക്കുന്ന ഒന്നാണ്. കേരളത്തിന് വലിയ അപകടം സംഭവിക്കുന്നു എന്ന സൂചനയാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home