കെ ടി സെയ്ദിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

കെ ടി സെയ്ദ് ,പിണറായി വിജയൻ
തിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ സംസ്ഥാന പ്രസിഡൻ്റുമായ കെ ടി സെയ്ദിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊലീസുകാർക്ക് സംഘടനാ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും അവരുടെ അവകാശ സംരക്ഷണത്തിനുമായി മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി ഹൗസിംഗ് സഹകരണ സംഘം ഉൾപ്പെടെ സ്ഥാപിക്കുന്നതിലും പങ്കു വഹിച്ചു. കെ ടി സെയ്ദിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പിണറായി വിജയൻ പറഞ്ഞു.
പരേതനായ കെ ടി കുഞ്ഞിമൂസ ഹാജിയുടെ മകനാണ് സെയ്ദ്. 1979ൽ പൊലീസ് അസോസിയേഷൻ രൂപവത്കരിച്ചപ്പോൾ സ്ഥാപക നേതാവായിരുന്നു. ഭാര്യമാർ: പരേതയായ ഫാത്തിമാബി, സലീന പാലഞ്ചേരി. മക്കൾ: ഷെഫീന (റിട്ട. അധ്യാപിക), അഡ്വ. ഷഹനാസ് ബീഗം, ഷാഹുൽ ഹമീദ്. മരുമക്കൾ: പരേതനായ മൂത്തേടത്ത് അബ്‌ദുൽ റഷീദ്, സുബൈർ, (റിട്ട . എൽ.ഐ.സി, വൈക്കം), റജീന പൊതുവാച്ചോല.









0 comments