Deshabhimani

print edition പിഎസ്‌സിയെ തകർക്കുന്നത്‌ നിയമനം കുറയ്‌ക്കാൻ; പിണറായി വിജയൻ

GNA Contract
വെബ് ഡെസ്ക്

Published on Nov 27, 2026, 01:51 AM | 1 min read

തിരുവനന്തപുരം : ​പിഎസ്‌സി വഴിയുള്ള നിയമനം കുറയ്‌ക്കാൻ സർക്കാർ കുറുക്കുവഴി തേടുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. ഇല്ലാത്ത ഒഴിവുകളിലേക്ക്‌ പിഎസ്‌സി റാങ്ക്‌ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കുന്നുവെന്നുപറഞ്ഞ്‌ പരിശോധനയ്‌ക്ക്‌ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ സർക്കാർ നിശ്‌ചയിച്ചത്‌ നിയമനങ്ങൾ കുറയ്‌ക്കാൻ ലക്ഷ്യമിട്ടാണെന്നും പിണറായി പറഞ്ഞു. സെക്രട്ടറിയറ്റ്‌ എംപ്ലോയിസ്‌ അസോസിയേഷൻ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പിഎസ്‌സി സ്വയമേ നിയമനം നടത്തുകയല്ല. സർക്കാർ റിപ്പോർട്ട്‌ ചെയ്യുന്ന ഒഴിവുകളിലേക്ക്‌ വിജ്ഞാപനമിറക്കി പരീക്ഷ നടത്തിയാണ്‌ റാങ്ക്‌ പട്ടിക തയ്യാറാക്കുന്നത്‌. നേരത്തെ ഒരു നിയമനപ്പട്ടികയിൽ സംവരണ വിഭാഗത്തിൽ ആവശ്യത്തിന്‌ ആളുകൾ ഇല്ലാതിരുന്നപ്പോഴാണ്‌ പരിഹാരം കാണാൻ ജസ്‌റ്റിസ്‌ നരേന്ദ്രനെ കമീഷനായി നിശ്‌ചയിച്ചത്‌. കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഒഴിവുകളുടെ എണ്ണത്തിനേക്കാളേറെ പേരെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്‌. സംവരണം പാലിക്കാനാണിത്‌. അതിന്‌ മാനദണ്ഡവും നിയമവുമുണ്ട്‌. ഇതാണ്‌ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധിക്കുമെന്ന്‌ മുഖ്യമന്ത്രി പറയുന്നത്‌. മൂന്നു ലക്ഷത്തിലേറെ പേരെയാണ്‌ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ മാത്രം പിഎസ്‌സിയിലൂടെ നിയമിച്ചത്‌. ഇത്‌ രാജ്യത്ത്‌ റെക്കോർഡാണ്‌. ഇ‍ൗ സംവിധാനം തകർക്കുന്നതോടെ അപ്രഖ്യാപിത നിയമന നിരോധനമാകും നടപ്പാകുകയെന്നും പിണറായി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home