ad
Deshabhimani

തൃപ്രയാർ ക്ഷേത്രത്തിൽ നിർദേശം ലംഘിച്ച്‌ ഫോട്ടോഷൂട്ട്‌

print edition തീർഥാടകരെ മഴയത്തുനിർത്തി
സതീശന്റെ ഗുരുവായൂർ സന്ദർശനം

VD Satheesan Guruvayur.jpg
avatar
സ്വന്തം ലേഖകൻ

Published on May 25, 2026, 12:00 AM | 1 min read

ഗുരുവായൂർ: മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും കൂട്ടത്തോടെ ഗുരുവായൂരിലെത്തിയതോടെ ഞായറാഴ്ച ക്ഷേത്രദർശനത്തെത്തിയ തീർഥാടകർ വലഞ്ഞു. ശനിയാഴ്ച രാത്രി സുരക്ഷാക്രമീകരണത്തിന്റെ പേരിലും ഞായറാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ദർശനത്തിന്റെ പേരിലുമായിരുന്നു നിയന്ത്രണം. ഗതാഗത നിയന്ത്രണം കൂടിയായതോടെ ജനം വലഞ്ഞു. തലേന്ന്‌ രാത്രിമുതൽ വരിനിന്നവരിൽ പലരും ദർശനം ലഭിക്കാതെ മടങ്ങി.


റവന്യുമന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം എത്തിയത്. രാവിലെ 6.40ന് ഗുരുവായൂരിൽ എത്തിയ മുഖ്യമന്ത്രി വധൂവരന്മാരോടൊപ്പം ചിത്രം എടുത്തശേഷം ദർശനം നടത്തി. തുലാഭാരവും നടത്തിയാണ് മടങ്ങിയത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു, ബിന്ദു കൃഷ്ണ, കെ എ തുളസി എന്നിവരും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും എത്തിയിരുന്നു. ഞായറാഴ്ച ഉൾപ്പെടെ അവധി ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിഐപി സന്ദർശനത്തിന്‌ വിലക്കുണ്ട്‌. ഇതെല്ലാം ലംഘിച്ച്‌ കോൺഗ്രസുകാർ ക്ഷേത്രത്തിനകത്ത്‌ കയറി, മുദ്രാവാക്യം വിളിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ദർശനത്തിന് എത്തിയവർ മഴ നനഞ്ഞ് കാത്തുനിന്നു.


മുഖ്യമന്ത്രി തൃപ്രയാർ ക്ഷേത്ര ദർശനത്തിടെ ശ്രീകോവിൽ ഫോട്ടോ ഷൂട്ടിനും വേദിയാക്കി. ക്ഷേത്രം ഗോപുരവാതിലിലും പ്രവർത്തകർ മുദ്രാവാക്യവും വിളിച്ചു. അപൂർവ ചുവർചിത്ര ശേഖരമുള്ള ക്ഷേത്രത്തിൽ ദൃശ്യം പകർത്തുന്നത്‌ പുരാവസ്‌തുവകുപ്പ്‌ വിലക്കിയിട്ടുണ്ട്‌. തന്ത്രിയും ചിത്രം എടുക്കുന്നത്‌ വിലക്കി. ദേവസ്വം ഉദ്യോഗസ്ഥർ അറിയിച്ചിട്ടും കോൺഗ്രസ്‌ പ്രവർത്തകർ ലംഘിച്ചു.


വരൻ എത്തിയത്‌ മന്ത്രിയുടെ 
ഒ‍ൗദ്യോഗിക കാറിൽ


മന്ത്രിയുടെ ഒ‍ൗദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌ത്‌ വിവാഹ വേദിയിലേക്ക്‌ വരന്റെ യാത്ര. റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകൻ ഡോ. എ പി അർജുനാണ്‌ വിവാഹത്തിനായി ഗുരുവായൂർ ക്ഷേത്രത്തിലേക്ക്‌ മന്ത്രിയുടെ വാഹനത്തിൽ യാത്രചെയ്തത്‌. ഒ‍ൗദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ദുരുപയോഗിച്ചതായാണ് ആക്ഷേപം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home