ad
Deshabhimani

ചന്ദനത്തിരി കത്തിച്ചത് ചോദ്യം ചെയ്തു; പെട്രോൾ പമ്പ് ജീവനക്കാരിക്ക് ഓട്ടോ ഡ്രൈവറുടെ മർദനം

Petrol Pump

പെട്രോൾ പമ്പ് ജീവനക്കാരിയെ മർദിക്കുന്ന സിസിസിടിവി ദൃശ്യം

വെബ് ഡെസ്ക്

Published on Mar 22, 2026, 06:40 AM | 1 min read

കോഴിക്കോട്: ചന്ദനത്തിരി കത്തിച്ച് വെച്ചത് ചോദ്യം ചെയ്ത പെട്രോൾ പമ്പ് ജീവനക്കാരിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദനം. മൂരികുത്തി പ്രോമിസ് ഫ്യൂവൽസ് ജീവനക്കാരിയായ കൂത്താളി സ്വദേശിയായ ഉഷയ്ക്കാണ് മർദനമേറ്റത്. കോഴിക്കോട് പേരാമ്പ്രയിൽ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.


ഓട്ടോയിൽ ഇന്ധനം നിറക്കുമ്പോൾ ചന്ദനത്തിരി കത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരി ഓട്ടോ ഡ്രൈവറോട് ഇക്കാര്യം സൂചിപ്പിച്ചതാണ് ഓട്ടോ ഡ്രൈവറെ പ്രകോപിച്ചത്. കത്തിച്ചാൽ നീ എന്തുചെയ്യും എന്ന് ആക്രോശിച്ചായിരുന്നു മർദനം. ‌‌ഡീസൽ ടാങ്കിന്റെ അടപ്പുകൊണ്ട് തലക്ക് അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ഉഷയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home