ad
Deshabhimani

ഓർമ നഷ്ടപ്പെട്ട് കൊച്ചിയിലെത്തിയ സൂരജ് ലാമയെ കണ്ടെത്തണമെന്ന ഹർജി; ഇന്ന് വീണ്ടും പരിഗണിക്കും

thanthra vidya peedam
വെബ് ഡെസ്ക്

Published on Oct 23, 2025, 07:03 AM | 1 min read

കൊച്ചി: ഓർമ നഷ്ടപ്പെട്ട അവസ്ഥയിൽ കുവൈറ്റിൽനിന്ന്‌ കൊച്ചിയിലെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയെ(59) കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ട് മകൻ സന്ദൻ ലാമ ഫയൽചെയ്ത ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.


എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി സൂരജ് ലാമയെ എങ്ങനെയാണ് ഇന്ത്യയിലേക്ക് മടക്കിവിട്ടതെന്ന് അറിയിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സൂരജ് ലാമയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കാൻ പൊലീസിനും നിർദേശം നൽകി.


ഒക്ടോബർ അഞ്ചിന് കുവൈറ്റിൽനിന്ന് സൂരജ് ലാമയെ ബന്ധുക്കളെ അറിയിക്കാതെ കൊച്ചിയിലേക്ക്‌ നാടുകടത്തിയെന്നും തുടർന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. സൂരജിന്റെ കുടുംബം ബംഗളൂരുവിലായിരുന്നിട്ടും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ സൂരജ് ലാമയെ തൃക്കാക്കര പൊലീസ് എട്ടിന് എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് ഇവിടെനിന്ന് കാണാതാവുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home