ad
Deshabhimani

പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം; കോർപറേഷന്റെ നിയമ പോരാട്ടത്തിന്റെ വിജയം

ARYA RAJ.
വെബ് ഡെസ്ക്

Published on Sep 19, 2025, 11:13 AM | 1 min read

തിരുവനന്തപുരം: പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാർക്കും ഉപയോഗിക്കാൻ അനുമതി വേണമെന്ന കോർപറേഷന്റെ നിയമ പോരാട്ടത്തിന്‌ വിജയം. പൊതുജനങ്ങള്‍ക്ക് അനുകൂലമായ വിധിയാണ്‌ ഹൈക്കോടതി പ്രഖ്യാപിച്ചത്‌. നഗരപരിധിയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനും ഗുണനിലവാര റേറ്റിങ്‌ നല്‍കാനുമായി ക്യൂ ആര്‍ കോഡ് പതിപ്പിക്കാൻ കോർപറേഷൻ നടപടികൾ സ്വീകരിച്ചിരുന്നു.

പെട്രോള്‍ പമ്പ് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് നടപടികള്‍ക്കെതിരെ സ്റ്റേ വാങ്ങി. ഇതിനെതിരെ കോർപറേഷൻ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കി. 24 മണിക്കൂറും യാത്രക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും ശുചിമുറികള്‍ ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ച കോർപറേഷൻ ഉത്തരവ് ശരിവച്ചാണ്‌ ഹൈക്കോടതി വിധി പ്രസ്‌താവിച്ചത്‌.
കോർപറേഷൻ നിലപാട് പൊതുജനങ്ങളുടെ വിജയമായി മാറിയെന്ന്‌ മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home