print edition പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാൻ അനുമതി

തിരുവനന്തപുരം: പട്ടയഭൂമി വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂപതിവ് ചട്ടങ്ങള്‍ 2026 രൂപീകരിക്കാൻ മന്ത്രിസഭായോഗത്തിന്റെ അനുമതി. വീടുകള്‍, കാര്‍ഷിക, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, ക്ലബുകള്‍, ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍ എന്നിവയ്ക്കുള്ള ഫീസ് ഒഴിവാക്കും.
5000 ചതുരശ്ര അടിക്കു താഴെയുള്ള വാണിജ്യ, വ്യവസായ കെട്ടിടങ്ങള്‍ക്ക് ഫീസ് ഉണ്ടായിരിക്കില്ല. 5000–10,000 ചതുരശ്ര അടിക്കിടയിലുള്ള കെട്ടിടങ്ങള്‍ക്ക് വസ്‌തുന്റെ ന്യായവിലയുടെ ഒരു ശതമാനം ഈടാക്കും. 10,000 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ന്യായവിലയുടെ രണ്ട് ശതമാനവും ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയ്ക്ക് ന്യായവിലയുടെ അഞ്ച് ശതമാനവും ഈടാക്കും.










0 comments