print edition ഹോട്ടൽ ഭക്ഷണം കഴിച്ച് മരിച്ച സംഭവം; പൊലീസിൽ പരാതി നൽകി

പ്രതീകാത്മകചിത്രം
കോവളം: ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ ഹോട്ടലിനെതിരെ മരിച്ചവരുടെ ബന്ധുക്കളും ചികിത്സതേടിയവരും പരാതി പൊലീസിൽ നൽകി. ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യത്തെ തുടന്ന് മരിച്ച ഷാജിയുടെ ഭാര്യ, ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനാപുരം പട്ടാഴി കൊടിയത്ത് വീട്ടിൽ എ എസ് ശ്രീജയയും മകൾ ആർച്ച ഷിബുവും ആണ് വിഴിഞ്ഞം സ്റ്റേഷനിൽ പരാതി നൽകിയത്.
കഴിഞ്ഞ 16ന് വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങവെ വഴിക്കുവച്ച് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് നിലമേൽ സ്വദേശികളായ ഷാജി (42), റാഷിദബീവി(58) എന്നിവർ മരണപ്പെട്ടിരുന്നു. അന്നേദിവസം അവിടെ നിന്നും ഭക്ഷണം കഴിച്ച ശ്രീജയ, മകൾ ആർച്ച ഷിബു എന്നിവരും ചികിത്സ തേടി.
ഹോട്ടലിനെതിരെ നിയമപരമായി നടപടിയെടുക്കണമെന്നും സാമ്പത്തിക നഷ്ടം, മാനസിക ബുദ്ധിമുട്ട് തുടങ്ങിയവയ്ക്ക് കാരണക്കാരായ ഹോട്ടലുടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന റിട്ട. എസ്ഐ മധുസൂദനൻ നായർ(73), ചികിത്സയിൽ കഴിയുന്ന അരുൺ രാജ് (39) എന്നിവരും പരാതി നൽകും. ഹോട്ടലിലെ സാമ്പിളുകളുടെ പരിശോധനാ ഫലം ഉൾപ്പെടെയുള്ളവ ഇനിയും ലഭിച്ചിട്ടില്ല.










0 comments