ചികിത്സയിലിരിക്കെ കാണാതായ രോഗിയെ കണ്ടെത്തി

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ കാണാതായ വയോധികനെ കണ്ടെത്തി. ഒന്നാം വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്ന കൊല്ലം സ്വദേശി കുഞ്ഞുകൃഷ്ണനെയാണ് ചൊവ്വ ഉച്ചയോടെ കാണാതായത്.
മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പേരൂർക്കടയ്ക്കുസമീപത്തുനിന്ന്‌കണ്ടെത്തി.തുടർനടപടികൾക്കുശേഷം വയോധികനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി.










0 comments