ad
Deshabhimani

print edition ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് 
സാദിഖലി തങ്ങൾ

panakkad
വെബ് ഡെസ്ക്

Published on Nov 27, 2025, 02:58 AM | 1 min read


കോഴിക്കോട്‌

മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷ നിലപാടുള്ള സംഘടനയാണെന്ന നിലപാടുമായി മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി തങ്ങൾ. ‘അവർ നിലപാടിൽ മാറ്റംവരുത്തി. മതനിരപേക്ഷ നിലപാടിലേക്ക്‌ അവർ വന്നു. യുഡിഎഫുമായി അവർ നല്ല ബന്ധം ആഗ്രഹിക്കുന്നു. അവരെ മാറ്റി നിർത്തില്ല’–എന്നാണ്‌ ജമാഅത്തെയുടെ രാഷ്‌ട്രീയ കക്ഷിയായ വെൽഫെയർ പാർടിയുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ സാദിഖലിയുടെ മറുപടി. സ്വകാര്യ വാർത്താചാനലുമായുള്ള അഭിമുഖത്തിലാണ്‌ ന്യായീകരണം.


സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയിൽ മുസ്ലിംലീഗ്‌ വിരുദ്ധവിഭാഗം പാടില്ലെന്നും സാദിഖലി പറഞ്ഞു. സമസ്‌തയിൽ ലീഗ്‌ വിരുദ്ധ വിഭാഗം, കോൺഗ്രസ്‌ വിരുദ്ധവിഭാഗം എന്നിങ്ങനെ ഉണ്ടാകരുത്‌. സമസ്‌തയിൽ ഭൂരിഭാഗം ലീഗ്‌ അനുകൂലികളാണ്‌.


ലീഗിനെതിരായി തെരഞ്ഞെടുപ്പ്‌ ഫലം അട്ടിമറിക്കാൻ ശക്തിയുള്ള വിഭാഗം സമസ്‌തയിൽ ഇല്ല. സസ്‌പെൻഡ്‌ ചെയ്‌ത മുസ്‌തഫൽ ഫൈസിയെ സമസ്‌ത മുശാവറയിൽ തിരിച്ചെടുക്കുമെന്നാണ്‌ പ്രതീക്ഷ. സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കം വിമർശിക്കുന്നത്‌ അദ്ദേഹത്തിന്റെ മനോനില അനുസരിച്ചാണെന്നും സാദിഖലി തങ്ങൾ കുറ്റപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home