print edition ഞങ്ങടെ അങ്കണവാടി സൂപ്പറാ , പാർക്കുണ്ട് , ഊഞ്ഞാലൊക്കെയാടാം

പോൾ സി ജേക്കബ്
Published on Nov 14, 2025, 04:15 AM | 1 min read
കൊച്ചി
‘ഞങ്ങടെ അങ്കണവാടി സൂപ്പറാ. പാർക്കുണ്ട്. ഊഞ്ഞാലൊക്കെയാടാം’ ദർശനയുടെ വാക്കുകളിലുണ്ട് ആഹ്ലാദം. കവളങ്ങാട് പല്ലാരിമംഗലത്തെ അങ്കണവാടിയിലെ വിദ്യാർഥിനിയാണ് ദർശന ദിലീപ്. പല്ലാരിമംഗലം പഞ്ചായത്ത് പതിനൊന്നാം വാർഡ് അടിവാട് ഈസ്റ്റ് അങ്കണവാടിയാണ് നിർമാണ ചാരുതകൊണ്ടും കുട്ടികൾക്കായി ഒരുക്കിയ സൗകര്യങ്ങൾ കൊണ്ടും ശ്രദ്ധേയമാകുന്നത്.
സ്‌മാർട് ടിവിയിലാണ് കുട്ടികൾക്കുള്ള കാർട്ടൂണുകളും പാട്ടുകളും കാണിക്കുന്നത്. ആന്റണി ജോൺ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും പല്ലാരിമംഗലം പഞ്ചായത്ത് ഫണ്ടായ 26 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടായ ഏഴ് ലക്ഷവും ഉൾപ്പെടെ 58 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. മുപ്പതോളം കുരുന്നുകളാണ് ഇവിടെ പഠിക്കുന്നത്. മന്ത്രി പി രാജീവാണ് അങ്കണവാടി നാടിന് സമർപ്പിച്ചത്.









0 comments