Deshabhimani

പ്രതിഷേധങ്ങൾ വിഫലം; പാലക്കാട് ഡിവിഷൻ വിഭജനം ഇന്നുമുതൽ പ്രാബല്യത്തിൽ

palakkad mangalore division
വെബ് ഡെസ്ക്

Published on Oct 01, 2026, 08:43 AM | 1 min read

പാലക്കാട്: ജനകീയ പ്രതിഷേധങ്ങളെ വിഫലമാക്കിക്കൊണ്ട് പാലക്കാട് ഡിവിഷൻ വിഭജനം ഇന്നുമുതൽ പ്രാബല്യത്തിൽ. മംഗളുരു മേഖല മൈസൂർ ഡിവിഷന്റെ ഭാഗമായി മാറിയതോടെ ചരക്ക് വരുമാനത്തിന്റെ 70 ശതമാനം വരുമാനം ഇനി മുതൽ പാലക്കാട് ഡിവിഷന് ലഭിക്കില്ല.


കേരളത്തിലേക്ക് വരാൻ താത്പര്യമുള്ള ജീവനക്കാർക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന റെയിൽവേ മന്ത്രാലയത്തിന്റെ ഉറപ്പും പാഴ്‌വാക്കായി. ദക്ഷിണ റെയിൽവേയിൽ തുടരണോ അതോ ദക്ഷിണ പശ്ചിമ റെയിൽവേയിലേക്ക് മാറണോ എന്ന് തിരഞ്ഞെടുക്കാൻ നിർദേശം നൽകിയിരുന്നു.


സെപ്തംബർ 10-നാണ് പാലക്കാട് ഡിവിഷൻ പേഴ്സണൽ വിഭാഗം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഇന്നുമുതൽ മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ, മാർഷലിങ് യാർഡ്, ഗുഡ്സ് ഷെഡ് എന്നിവ മൈസൂരു ഡിവിഷന്റെ പൂർണ്ണ നിയന്ത്രണത്തിലാകും.


പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് മംഗളൂരു മേഖല. ഡിവിഷന്റെ ചരക്കുവരുമാനത്തിന്റെ 90 ശതമാനത്തിലധികവും ആകെ വരുമാനത്തിന്റെ പകുതിയിലധികവും ഈ മേഖലയിൽനിന്നാണ്.


കൂടാതെ മംഗളൂരു സെൻട്രലിലെയും ജങ്ഷനിലെയും കോച്ചിങ്, അറ്റകുറ്റപ്പണി സൗകര്യങ്ങൾ നഷ്ടപ്പെടുന്നത് മലബാറിലേക്ക് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനെയും നിലവിലുള്ളവ നീട്ടുന്നതിനെയും കടുത്ത പ്രതിസന്ധിയിലാക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home