print edition പാലക്കാട് ഡിവിഷൻ വിഭജനം; അവഗണനയ്‌ക്കെതിരെ പ്രതിഷേധമിരമ്പി

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച നടപടിയിൽ പ്രതിഷേധിച്ച് പാലക്കാട് ജങ്ഷൻ റെയിൽവേ സ്-റ്റേഷനിലേക്ക് സിപിഐ എം നടത്തിയ മാർച്ച് ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സുമേഷ് കോടിയത്ത്
പാലക്കാട് : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖലയെ മൈസൂരുവിൽ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിലും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മയിൽ ആയിരങ്ങൾ അണിനിരന്നു. ഒലവക്കോട് (പാലക്കാട് ജങ്‌ഷൻ), ഷൊർണൂർ റെയിൽവേ സ്‌റ്റേഷനുകൾക്ക് മുന്നിലായിരുന്നു പ്രതിഷേധം.
ഒലവക്കോട് നടന്ന കൂട്ടായ്‌മയിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും ഷൊർണൂരിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉദ്‌ഘാടനം ചെയ്‌തു. സ്‌ത്രീകളുൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകർ പ്രകടനമായാണ് സമരകേന്ദ്രങ്ങളിലെത്തിയത്. ഒലവക്കോട്ട് സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ് സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്‌ണദാസ് സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ നൗഷാദ് നന്ദിയും പറഞ്ഞു. എംഎൽഎമാരായ എ പ്രഭാകരൻ, പി പി സുമോദ്, കെ പ്രേംകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ചെന്താമരാക്ഷൻ എന്നിവർ പങ്കെടുത്തു.
ഷൊർണൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നടന്ന കൂട്ടായ്‌മയിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ശാന്തകുമാരി, സുബൈദ ഇസഹാഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ പി വിനയകുമാർ, വി കെ ചന്ദ്രൻ, ടി കെ നാരായണദാസ്, എം ഹംസ, കെ നന്ദകുമാർ, ടി ഗോപാലകൃഷ്ണൻ, മഹിളാ അസോസിയേഷൻ ജില്ലാ നിർവാഹക സമിതി അംഗം ഇ ഡി ശ്രീജ, ജില്ലാ കമ്മിറ്റി അംഗം എ ആനന്ദവല്ലി, ഒറ്റപ്പാലം ഏരിയ സെക്രട്ടറി പി സിന്ധു എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ആർ മുരളി സ്വാഗതവും ഒറ്റപ്പാലം ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് നന്ദിയും പറഞ്ഞു.










0 comments