വാരിയെല്ലുകൾ തകർന്നു, 80 മുറിവുകൾ: പാലക്കാട് യുവതി കൊല്ലപ്പെട്ടത് അതിക്രൂരമായി

പാലക്കാട്: പാലക്കാട് നഗരത്തിൽ കൊല്ലപ്പെട്ട സ്ത്രീ നേരിട്ടത് ക്രൂര പീഡനം. പീഡനവിവരം പുറത്തറിയാതിരിക്കാനാണ് യുവതിയെ കൊലപ്പെടുത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വാരിയെല്ലിന് പൊട്ടലും നട്ടെല്ലിനു ക്ഷതവുമേറ്റു. ശബ്ദം ഉണ്ടാക്കാതിരിക്കാൻ ശ്വാസം മുട്ടിച്ചു. യുവതിയെ ചവിട്ടുകയും ഇടിക്കുകയുo ചെയ്തു. പീഡനത്തിനുശേഷം മരിച്ചുവെന്ന് ബോധ്യപ്പെട്ടപ്പോൾ പ്രതി രക്ഷകൻ ചമഞ്ഞു യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഭാര്യ എന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി എത്തിച്ചത്. പക്ഷേ ആശുപത്രിയിൽ നിരീക്ഷണത്തിനായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ എ വിജുവിന് സംശയം തോന്നി. നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രതിക്കുറ്റം സമ്മതിച്ചത്. കുറ്റകൃത്യം ചെയ്യുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു.
നിരവധി കേസുകളിൽ പ്രതിയാണ് സുബ്ബയ്യൻ. 2023 ൽ ഭാര്യയെ ഗാർഹിക പീഡനത്തിന് ഇരയാക്കിയതിന് സുബ്ബയ്യനെതിരെ മീനാക്ഷിപ്പുരം പൊലീസ് കേസെടുത്തിട്ടുണ്ട്.










0 comments