ad
Deshabhimani

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനൽ; സ്വർണത്തിനായി ഇന്ത്യയും ശ്രീലങ്കയും നാളെ നേർക്കുനേർ

ind w
വെബ് ഡെസ്ക്

Published on Sep 21, 2026, 08:44 PM | 1 min read

നാഗോയ: 2023 ലെ ഏഷ്യൻ ഗെയിംസ് ഫൈനലിന്റെ ആവർത്തനമായി ഇന്ത്യയും ശ്രീലങ്കയും വീണ്ടും സ്വർണ മെഡലിനായി ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം രാവിലെ 10 .30 നാണ് മത്സരം. ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും അനായാസ വിജയം നേടിയ ഇരു ടീമുകളും മികച്ച ഫോമിലാണ്. ജപ്പാനെയും ബംഗ്ലാദേശിനെയും തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ശ്രീലങ്ക മലേഷ്യയെയും പാകിസ്ഥാനെയും മറികടന്നു.


അടുത്തിടെ നടന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് ഇന്ത്യ 72 റൺസിന്റെ വിജയം നേടിയിരുന്നു. അതിനാൽ ഏഷ്യൻ ഗെയിംസിലെ സ്വർണം നിലനിർത്താനാണ് ഇന്ത്യ ഇറങ്ങുന്നത്.


ഇന്ത്യയുടെ മധ്യനിരയെ സമ്മർദത്തിലാക്കുക എന്നതാകും ശ്രീലങ്കയുടെ പ്രധാന ലക്ഷ്യം. ഹർമൻപ്രീത് കൗർ, ജി കമാലിനി, ഭാരതി ഫുൽമാലി എന്നിവർക്ക് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. എന്നാൽ സ്മൃതി മന്ദാനയും ഷഫാലി വർമ്മയും മികച്ച ഫോമിലുള്ളത് ശ്രീലങ്കയ്ക്ക് വലിയ വെല്ലുവിളിയാണ്. റിച്ച ഘോഷിനും വേഗത്തിൽ മത്സരത്തിന്റെ ഗതി മാറ്റാനുള്ള കഴിവുണ്ട്.


ശ്രീലങ്കയുടെ പ്രധാന പ്രതീക്ഷ ചമരി അത്തപ്പത്തുവിലാണ്. ഏഷ്യൻ ഗെയിംസിലെ രണ്ട് മത്സരങ്ങളിൽ 63, പുറത്താകാതെ 83 എന്നിങ്ങനെ മികച്ച സ്കോറുകൾ നേടിയ അത്തപ്പത്തു ബൗളിങിലും തിളങ്ങിയിട്ടുണ്ട്. ഹസിനി പെരേര, കവീഷ ദിൽഹാരി, ഹർഷിത സമരവിക്രമ എന്നിവരിൽനിന്നുള്ള പിന്തുണയും ശ്രീലങ്കയ്ക്ക് നിർണായകമാകും.


ഇന്ത്യയുടെ സ്പിന്നർമാരെ നേരിടുന്നതും ഫൈനലിൽ ശ്രീലങ്കയുടെ നിർണായക പരീക്ഷണമായിരിക്കും. ദീപ്തി ശർമ്മയും ശ്രീ ചരണിയും ഇതിനകം വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടോസിന് ശേഷം ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് തുടക്കത്തിൽ തന്നെ എതിരാളിയെ സമ്മർദത്തിലാക്കാൻ കഴിയുമോ എന്നതും പ്രധാനമാണ്.


ഇതുവരെ നേർക്കുനേർ മത്സരിച്ചതിൽ 32 ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യ 26 തവണയും ശ്രീലങ്ക അഞ്ച് തവണയും വിജയിച്ചു. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ അവസാന ഏഴ് ട്വന്റി 20 മത്സരങ്ങളും തോൽവിയിലാണ് അവസാനിച്ചു എന്നത് ഇന്ത്യയുടെ മുന്നേറ്റത്തെയും സ്വർണമെഡൽ പ്രതീക്ഷയെയും നിലനിർത്തുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home