ad
Deshabhimani

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനം ദുരൂഹ സ്‌പോൺസർ വക

VD Satheesan
വെബ് ഡെസ്ക്

Published on Sep 21, 2026, 08:24 PM | 2 min read

തിരുവനന്തപുരം: മലപ്പുറത്തേക്ക്‌ പോകാൻ തിങ്കളാഴ്‌ച മുഖ്യമന്ത്രി ഉപയോഗിച്ച ചാർട്ടേഡ്‌ വിമാനം സ്വകാര്യ സ്‌പോൺസറുടെ വക. സർക്കാർ വാടകക്കെടുത്ത ഹെലിക്കോപ്‌റ്ററിന്റെ കരാർ കാലാവധി കഴിഞ്ഞതിനാലാണ്‌ വ്യോമമാർഗ്ഗത്തിന്‌ സ്വകാര്യ സ്‌പോൺസറെ ആശ്രയിച്ചതെന്നാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ പറഞ്ഞത്‌. എന്നാൽ, ഇ‍ൗ സ്‌പോൺസർ ആരാണെന്ന്‌ വ്യക്തമാക്കാൻ മുഖ്യമന്ത്രിയോ, മുഖ്യമന്ത്രിയുടെ ഓഫീസോ തയ്യാറല്ല.ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ല എന്നാണ് പറയുന്ന ന്യായം.


എല്ലാം സുതാര്യമാണെന്ന്‌ നാഴികയ്‌ക്ക്‌ നാൽപ്പതുവട്ടം പറയുന്ന മുഖ്യമന്ത്രി എന്തിനാണ്‌ ഇ‍ൗ സ്‌പോൺസറുടെ വിവരങ്ങൾ മറച്ചുവെക്കുന്നത്. ഇ‍ൗ സ്‌പോൺസർ ആരെന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക്‌ അവകാശമുണ്ട്‌. തെരഞ്ഞെടുപ്പ്‌ഫലം വരുന്നതിന്‌ തൊട്ടുമുമ്പ് വി ഡി സതീശൻ ബിജെപി നേതാക്കളെയും ചില കോർപ്പറേറ്റ്‌ ഉന്നതരെയും കാണാൻ മംഗലാപുരത്തു പോയതും ചാർട്ടേഡ്‌ വിമാനത്തിലായിരുന്നു. അന്നത്തെ വിമാനം ഏർപ്പാടാക്കിയ സ്‌പോൺസറും അജ്ഞാതനാണ്‌. മുഖ്യമന്ത്രിയുടെ തികച്ചും ഔദ്യോഗികമായ ആവശ്യത്തിനാണ്‌ സ്വകാര്യ സ്‌പോൺസർ വിമാനം ഏർപ്പാടാക്കി നൽകിയത്‌. ഇത്തരം സ്‌പോൺസർഷിപ്പുകൾ ആരും വെറുതെ നൽകില്ല.


അതിസമ്പന്നനായ ഒരു കോർപ്പറേറ്റിനല്ലാതെ ചാർട്ടേഡ് വിമാനം ഏർപ്പാടാക്കാനും കഴിയില്ല. ഇത്തരം സ‍ൗജന്യങ്ങൾ പറ്റുന്നത്‌ തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനവും സംസ്ഥാനത്തെ ജനങ്ങളോടും സ്വന്തം പദവിയോടും പുലർത്തേണ്ട ധാർമ്മികതയ്‌ക്ക്‌ വിരുദ്ധവുമാണ്‌.


അത്യാഢംബരം യുഡിഎഫിന്‌ കൂടപ്പിറപ്പ്‌


സുഹൃത്തുക്കളുടെയും മറ്റു പരിചയക്കാരുടെയും പേരിൽ ഇത്തരം അത്യാഢംബര സ‍ൗജന്യങ്ങൾ പറ്റുന്നത്‌ യുഡിഎഫ്‌ മന്ത്രിമാർ പതിവാക്കിയിരിക്കുകയാണ്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ അടിയന്തിര ആവശ്യങ്ങൾക്കുള്ള ചെലവുകൾ പോലും ധൂർത്തെന്ന് പറഞ്ഞ് വളഞ്ഞിട്ടാക്രമിക്കുന്ന രീതിയായിരുന്നു പ്രതിപക്ഷമായ യുഡിഎഫിന്റേത്. എന്നാൽ അധികാരമേറ്റ് 150 ദിവസം തികയും മുൻപ് ആർഭാടത്തിന്റെ കൊടുമുടിയിലാണ് മുഖ്യമന്ത്രി വി.ഡി സതീശനും കൂട്ടരും.

മന്ത്രി കെ എം ഷാജിയ്‌ക്ക്‌ സഞ്ചരിക്കാൻ സുഹൃത്ത്‌ മൂന്നരക്കോടി വിലയുള്ള റേഞ്ച്‌ റോവറാണ്‌ നൽകിയത്‌. വിവാദമായപ്പോൾ വണ്ടി തിരിച്ചുനൽകി.


ഷാജി ഇപ്പോൾ ചില സുഹൃത്തുക്കളെ കാണാൻ കുടുംസമേതം യൂറോപ്പിലാണ്‌. മന്ത്രി രമേശ്‌ ചെന്നിത്തല അമേരിക്കയിലെ വൻ ബിസിനസുകാരനായ സുഹൃത്തിന്റെ മകന്റെ കല്യാണം കൂടാൻ പോയതിന്റെ മുഴുവൻ ചെലവും വഹിച്ചത്‌ ആ സുഹൃത്ത്‌ തന്നെയാണ്‌. വിമാനത്തിലെ ഏറ്റവും മുന്തിയ ക്ലാസിലായിരുന്നു യാത്ര. രണ്ടാഴ്‌ചയോളമാണ്‌ ആഭ്യന്തര മന്ത്രി കുടുംബസമേതം അമേരിക്കയിൽ കല്യാണം കൂടിയത്‌. കൂടെ അൻവർ സാദത്ത്‌ എംഎൽഎയും പന്തളം സുധാകരനും ഉണ്ടായിരുന്നു. കായികമന്ത്രി ഒജെ ജനീഷ്‌ കുടുംബസമേതം ഒമാനിലേക്കാണ്‌ വിനോദത്തിനു പറന്നത്‌. തിരക്കുള്ള മന്ത്രിക്കും ഇടയ്‌ക്ക്‌ റിലാക്‌സേഷൻ വേണ്ടേ എന്നാണ്‌ ഇതേക്കുറിച്ച്‌ ചോദിച്ചപ്പോൾ മന്ത്രി പ്രതികരിച്ചത്‌.


വയനാട്‌ ദുരന്തബാധിതർക്ക്‌ വീടുണ്ടാക്കാൻ യൂത്ത്‌ കോൺഗ്രസ്‌ പിരിച്ച കാശിന്റെ കാര്യത്തിലും ഇത്തിരി സുതാര്യത വേണമെന്നാണ്‌ സോഷ്യൽമീഡിയ മന്ത്രിയോട്‌ തിരിച്ചുപറയുന്നത്‌. മന്ത്രി പിസി വിഷ്‌ണുനാഥും സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനും വിദേശയാത്ര നടത്തിയ കൂട്ടത്തിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home