പാലക്കാട് യുവതിയെ കഴുത്തുഞെരിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

കൊടുവായൂർ: പാലക്കാട് കൊടുവായൂരിൽ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. എത്തനൂർ തെക്കേ വീട്ടിൽ അനുപ്രിയ(31)യാണ് കൊല്ലപ്പെട്ടത്. അനുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മണികണ്‌ഠൻ അറസ്റ്റിലായി. തിങ്കൾ പകൽ 3.30ന് പിട്ടുപീടികയിലെ വാടക വീട്ടിലാണ് സംഭവം. ഇവര്‍ തമ്മിൽ കുടുംബവഴക്ക് ഉണ്ടായതായി പൊലീസ് പറഞ്ഞു. വഴക്കിനിടെ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തുഞെരിച്ചതാണ് മരണകാരണമെന്നാണ് നിഗമനം. സംഭവത്തിനുശേഷം മണികണ്ഠൻ പുതുനഗരം സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. മക്കൾ: അനാമിക, ആത്മിക.









0 comments