ad
Deshabhimani

പാലക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാട്ടുകാരുടെ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി

Palakkad car fired

പാലക്കാട് തീപിടിച്ച കാർ (Image Credit: Facebook)

വെബ് ഡെസ്ക്

Published on Apr 28, 2026, 08:52 AM | 1 min read

പാലക്കാട് : പാലക്കാട് കോട്ടമൈതാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കല്ലടിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ വിവരം അറിയിച്ചതിനാൽ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഫയർഫോഴ്സും പൊലീസുമെത്തി തീയണച്ചു.


ഫോർഡ് എകോസ്പോർട്ട് കാറിനാണ് തീപിടിച്ചത്. കാറിന്റെ മുൻഭാ​ഗം പൂർണമായും കത്തിനശിച്ചു. പിന്നാലെ വന്ന വാഹനത്തിലുള്ളവർ അറിയിച്ചതിനെ തുടർന്നാണ് കാറിലുള്ളവർ ഇക്കാര്യം ശ്രദ്ധിച്ചത്. ഉടൻ തന്നെ കാറിലുണ്ടായിരുന്ന രണ്ടു പേരും പുറത്തിറങ്ങുകയായിരുന്നു. കാറിന്റെ ബോണറ്റിന് താഴെ ഇടതുവശത്തു നിന്നാണ് പുക ഉയർന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home