ad
Deshabhimani

പാലക്കാട്‌ കാർ കത്തി നശിച്ച് ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് സംശയം

pkdcarfire
വെബ് ഡെസ്ക്

Published on Dec 18, 2025, 05:40 PM | 1 min read

പാലക്കാട്‌: പാലക്കാട്‌ ധോണിയിൽ കാർ കത്തി നശിച്ച് ഒരാൾ മരിച്ചു. റോഡരികിൽ നിർത്തിയിട്ട കാറാണ് കത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. മുണ്ടൂർ വേലിക്കാട് റോഡിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.


കാർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. വേലിക്കാട് സ്വദേശിയുടെതാണ് കാർ. ആരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ദർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home