ad
Deshabhimani

കോൺ​ഗ്രസിന് തിരിച്ചടി: ബിജു മാത്യുസ് പാലാ ന​ഗരസഭ വെെസ് ചെയർമാൻ

PALA
വെബ് ഡെസ്ക്

Published on Sep 16, 2026, 12:38 PM | 1 min read

‌കോട്ടയം: പാലാ ന​ഗരസഭ തെരഞ്ഞെടുപ്പിൽ ബിജു മാത്യുസിനെ വെെസ് ചെയർനാനായി തെരഞ്ഞെടുത്തു. എൽഡിഎഫ് പിന്തുണയോടെയാണ്

ബിജു തോമസിന്‍റെ വിജയം. ബിജുവിന് 14 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി സെബാസ്റ്റ്യൻ പനക്കലിന് 11 വോട്ടുകൾ ലഭിച്ചു.


ബുധനാഴ്ച 11 ആണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് അംഗങ്ങളുള്ള കോൺഗ്രസ് വിമതരിൽ നിലവിൽ സ്ഥാനങ്ങളൊന്നുമില്ലാത്ത ബിജുവിനെ വൈസ് ചെയർമാൻ സ്ഥാനാർഥിയായി ചൊവ്വാഴ്ച വൈകിട്ടാണ് പ്രഖ്യാപിച്ചത്. 26 അംഗ കൗൺസിലിൽ എൽഡിഎഫ് –- കോൺഗ്രസ്‌ വിമത സഖ്യമായ നഗരവികസന മുന്നണിക്ക് 16 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു.

ഒമ്പതംഗ യുഡിഎഫ്- സ്വതന്ത്ര കൂട്ടായ്മ സഖ്യം സ്ഥാനാർഥിയായി കോൺഗ്രസ് അംഗം സെബാസ്റ്റ്യൻ പനയ്ക്കൽ മത്സരിച്ചു. കൗൺസിൽ ഹാളിൽ നടക്കുന്ന ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ പാലാ ഡിഇഒ ഇൻചാർജ് സോളിമോൾ ഐസക് വരണാധികാരിയായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home