എംഡിഎംഎ കേസിൽ ഫോൺ പരിശോധിക്കാത്തവരാണ് മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തത്: പി ജയരാജൻ

തിരുവനന്തപുരം: എംഡിഎംഎ കേസിൽ പ്രതിയായ സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ ഫോൺ ഇതുവരെ പരിശോധിക്കാത്ത പൊലീസാണ് മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ. മോദിയുടെ പാതയിൽ തന്നെയാണ് വി ഡിയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് കേരള പൊലീസ് നടത്തിയ അതിക്രമം അത്യന്തം പ്രതിഷേധാർഹമാണ്. ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിലയിലാണ് പൊലീസ് ഒരു ചാനലിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന തരത്തിൽ ഇടപെടുന്നത്. ഒരു മാധ്യമ സ്ഥാപനത്തിന് ജനാധിപത്യ വ്യവസ്ഥയിൽ നൽകേണ്ട പ്രാധാന്യം പോലും പരിഗണിക്കാതെയാണ് പൊലീസ് പെരുമാറിയത്. വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയാതെ ഇത്തരമൊരു ഇടപെടൽ പൊലീസ് നടത്തില്ല എന്ന് ഉറപ്പാണ്. ഇത് പുതുയുഗ കേരളമല്ല, ഇരുണ്ട യുഗത്തിലേക്കുള്ള പോക്കാണ് എന്ന് ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി.
എംഡിഎംഎ കേസിലെ പ്രതിയായ സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ ഫോൺ ഇതുവരെ പരിശോധിക്കാത്ത പൊലീസാണ് മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തത്. മോഡിയുടെ പാതയിൽ തന്നെയാണ് വി ഡിയും. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ സർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുക. അതോടൊപ്പം ഒരു കാര്യം കൂടി. ഇത്തരമൊരു പൊലീസ് അതിക്രമത്തോട് മറ്റുള്ള ചാനലുകൾ എങ്ങനെയാണ് പ്രതികരിച്ചത് എന്നത് കൂടി ഗൗരവമായി സമൂഹം പരിശോധിക്കണം.









0 comments