ad
Deshabhimani

കേരളത്തിൽ ഇടതു ഭരണം തുടരേണ്ടത് അനിവാര്യം; പിഎ മുഹമ്മദ് റിയാസ്

കേരളത്തിൽ ഇടതു ഭരണം തുടരേണ്ടത് അനിവാര്യം; പിഎ മുഹമ്മദ് റിയാസ്

പിഎ മുഹമ്മദ് റിയാസ്

വെബ് ഡെസ്ക്

Published on Apr 09, 2026, 07:59 AM | 1 min read

കോഴിക്കോട് : കേരളത്തിൽ ഇടതുപക്ഷ ഭരണം തുടരേണ്ടത് അനിവാര്യമാണെന്നും അല്ലാത്തപക്ഷം സംസ്ഥാനം വലിയ അപകടത്തിലേക്ക് പോകുമെന്ന് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ എതിർകക്ഷികൾ വലിയ രീതിയിലുള്ള വ്യക്തിഹത്യ നടത്തിയതായി റിയാസ് ആരോപിച്ചു. വികസന നേട്ടങ്ങളെ തകർക്കാൻ വ്യക്തിഹത്യയിലൂടെ കഴിയില്ല. യുഡിഎഫ് തിരഞ്ഞെടുപ്പിൽ ഉടനീളം പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നത്. വോട്ടിനായി യുഡിഎഫ്-ബിജെപി വ്യാപകമായി പണം നൽകുന്നുണ്ടെന്നും ഇതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


കേരളം നേരിടുന്ന വെല്ലുവിളികൾ ജനങ്ങൾക്ക് കൃത്യമായി അറിയാം. അത് മനസ്സിലാക്കി അവർ ശരിയായ വിധി എഴുതുമെന്നും, എൽഡിഎഫ് വിജയിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. ആദ്യ മണിക്കൂറിൽ തന്നെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.

കേരളത്തിൽ ഇടതു ഭരണം തുടരേണ്ടത് അനിവാര്യം; പിഎ മുഹമ്മദ് റിയാസ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home