വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല: മുഹമ്മദ് റിയാസ്

കോഴിക്കോട്: സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ലെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നതിന് പിന്നാലെയാണ് പ്രതികരണം. 'വളഞ്ഞിട്ടടിച്ചോളൂ..... പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും'- മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. ആറുമണി മുതൽ ആണ് പരിശോധന തുടങ്ങിയത്. സിഎംആർഎൽ ഓഫീസിലും എംഡി എസ് എൻ ശശിധരൻ കർത്തയുടെ വീട്ടിലും എംഎൽഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്.










0 comments