ad
Deshabhimani

print edition ജനം വിലയിരുത്തട്ടെ: പി രാജീവ്‌

P Rajeev
വെബ് ഡെസ്ക്

Published on Aug 03, 2026, 01:30 AM | 1 min read

കൊച്ചി : മുഖ്യമന്ത്രിയും യുഡിഎഫ്‌ സർക്കാരും ചെയ്യുന്നത്‌ ജനം കാണുന്നുണ്ടെന്നും അവർ വിലയിരുത്തട്ടെയെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌. ദുരിതാശ്വാസ പ്രവർത്തനത്തിലെ സർക്കാർ വീഴ്‌ച, മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്‌റ്റർ യാത്ര എന്നിവയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു രാജീവ്‌.

പ്രതിപക്ഷത്തായിരിക്കുന്പോൾ പറഞ്ഞ വാക്കും ധാർമികതയും വസ്‌ത്രം മാറുന്ന ലാഘവത്തോടെ ഉ‍ൗരിക്കളഞ്ഞിരിക്കുകയാണ്‌ മുഖ്യമന്ത്രിയും യുഡിഎഫും. അവർക്ക്‌ ധാർമികതയും വാക്കും ജനങ്ങളെ കബളിപ്പിച്ച്‌ അധികാരത്തിൽ വരാൻവേണ്ടിയുള്ളതായിരുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ നേതൃത്വം പ്രധാനമാണ്‌. കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരുമിച്ചിറങ്ങുക എന്നതാണ്‌ ഞങ്ങളുടെ നിലപാട്‌.


എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഹൃദയം കൊണ്ടുവരാനും പ്രകൃതിദുരന്തങ്ങളുണ്ടായ ഘട്ടത്തിലുമാണ്‌ ഹെലികോപ്‌ടർ ഉപയോഗിച്ചത്‌. അന്ന്‌ പ്രതിപക്ഷം അധിക്ഷേപിച്ചു. ഇന്ന്‌ മുഖ്യമന്ത്രി ഹെലികോപ്‌റ്റർ സ്വകാര്യാവശ്യത്തിന്‌ ഉപയോഗിക്കുന്നു. ഓരോന്നും ചെയ്യുന്പോൾ ഇന്നലെ പറഞ്ഞത്‌ എന്താണെന്ന്‌ സ്വയം ആലോചിക്കുന്നത്‌ നല്ലതാണ്‌. പിഎം ശ്രീ, പ്ലീഡർ നിയമനം, ഗവർണറുടെ നയപ്രഖ്യാപനം, വൈസ്‌ ചാൻസലർ നിയമനം എന്നിവയിലെല്ലാം പൂർണമായി ബിജെപിക്ക്‌ ഒപ്പം നിൽക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ – പി രാജീവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home