സ്റ്റാര്‍ലിങ്ക് തര്‍ക്കം: ബിജെപിയുടെ വിദ്വേഷ സെല്ലിന് പിന്നിലെ റിലയൻസ് ബന്ധം പുറത്തുവിട്ട് ഇലോൺ മസ്ക്

ന്യൂഡൽഹി:രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവനം ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി വൈകുന്നതിൽ നീരസം പരസ്യപ്പെടുത്തിയ ഇലോൺ മസ്കിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട വിവാദൾക്കിടെ ബിജെപിക്കെതിരായ വെളിപ്പെടുത്തലുകളും. കേന്ദ്ര സര്‍ക്കാരിന്റെ റിലയൻസ് അദാനി ബന്ധങ്ങൾ മുൻനിര്‍ത്തി ചില 'പ്രഭുക്കൻമാരുടെ' താത്പര്യങ്ങളാണ് തടസമായി തുടരുന്നതെന്ന് മസ്ക് പരസ്യമായി പ്രതികരിക്കയും കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ കടുത്ത മറുപടി നൽകുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ബിജെപിയുടെ രഹസ്യ ബന്ധങ്ങൾ തുറന്നു കാട്ടി പ്രതികരിച്ചിരിക്കയാണ് സ്പേസ് എക്സ് തലവൻ മസ്ക്. ബിജെപിയുടെ വര്‍ഗ്ഗീയ വിദ്വേഷ പ്രചാരണങ്ങൾക്ക് രാജ്യവ്യാപകമായി നേതൃത്വം നൽകുന്ന സോഷ്യൽ മീഡിയ സ്ഥാപനത്തിന് റിലയൻസ് നൽകുന്ന സഹായം മസ്ക് ഉയര്‍ത്തി കാട്ടി. ഒരു ഉപകമ്പനിക്ക് പണം നൽകിയാണ് വിദ്വേഷ പ്രചാരണത്തിനുള്ള റിലയൻസിന്റെ സാമ്പത്തിക സഹായങ്ങൾ. ഇക്കാര്യങ്ങൾ പുറത്തെത്തിച്ച മാധ്യമ റിപ്പോര്‍ടുകളും മസ്ക് മറുപടിയിൽ എടുത്തുകാട്ടി.
'എങ്ങനെയാണ് ഒരു റിലയൻസ് ഫണ്ടഡ് കമ്പനി ഫെയ്‌സ്ബുക്കിൽ ബിജെപിയുടെ പ്രചാരണം വർദ്ധിപ്പിക്കുന്നത്' എന്ന തലക്കെട്ടിൽ പ്രസിധീകരിക്കപ്പെട്ട വാര്‍ത്തയുടെ സ്ക്രീൻ ഷോട്ടുകളും എടുത്തു കാട്ടി. തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ക്വിക് സപ്ലൈ എന്ന കമ്പനി ബിജെപിക്ക് 385 കോടിയും ശിവസേനയ്ക്ക് 25 കോടിയും രൂപ നൽകിയ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടും മസ്ക് എക്സിൽ പങ്കുവെച്ചു.
അംബാനിയെ 'പ്രധാനമന്ത്രി'
എന്ന് പരിഹസിച്ച് പോസ്റ്റ്
പോസ്റ്റ് പങ്കുവെക്കുന്നതിന് മുൻപായി മുകേഷ് അംബാനിയെ "പ്രധാനമന്ത്രി അംബാനി" എന്ന് വിശേഷിപ്പിച്ചു. ഇന്ത്യൻ വിപണിയിലെ ഏകാധിപത്യം കയ്യടക്കാനുള്ള അംബാനിയുടെ ശ്രമത്തെ രാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഉയര്‍ത്തി കാട്ടി. കയ്യടക്കി വെച്ചിട്ടുള്ള സ്വന്തം രാജ്യത്ത് സ്റ്റാര്‍ ലിങ്കിനെ വളരാൻ അംബാനി അനുവദിക്കുമോ എന്നും ചോദിച്ചു.
മസ്കിന്റെ സ്റ്റാർലിങ്ക്, റിലയൻസ് ജിയോയുടെ ജിയോ സാറ്റ്‌കോം, ഭാരതി എയർടെലിന്റെ എയർടെൽ-വൺവെബ് എന്നീ മൂന്ന് കമ്പനികൾക്കും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലൈസൻസ് നൽകിയിട്ടുണ്ട്. എന്നാൽ മസ്കിന്റെ കമ്പനിക്കുള്ള പ്രവര്‍ത്താനുനുമതി ഒരു വര്‍ഷത്തോളമായി തടഞ്ഞിരിക്കയാണ്.









0 comments