ad
Deshabhimani

ഖാദി മോഡലായി മന്ത്രി പി രാജീവ്‌ ; 
കിടിലൻ റാമ്പ്‌ വാക്കും

p rajeev khadi model

ഖാദി - ഫാഷൻഷോയിൽ ഖാദി വസ്ത്രമണിഞ്ഞെത്തിയ മന്ത്രി പി രാജീവ് 
മോഡലുകൾക്കൊപ്പം റാമ്പ് വാക് നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 20, 2025, 01:52 AM | 1 min read


കൊച്ചി

ഖാദി മോഡലായി മന്ത്രി പി രാജീവ്‌. കിടിലൻ റാമ്പ്‌ വാക്കും നടത്തി ഖാദി ഫാഷൻ ഷോയ്‌ക്ക്‌ മന്ത്രി ഗംഭീര തുടക്കമിട്ടപ്പോൾ എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജിൽ ആവേശവും ഹർഷാരവവും.


കരുമാല്ലൂർ ഖാദി സാരിയുടെയും അഡ്വക്കറ്റ്‌സ്‌ കോട്ടിന്റെയും വിപണനോദ്‌ഘാടനം നിർവഹിച്ച ശേഷമായിരുന്നു മന്ത്രി ഖാദിയുടെ മോഡലായി ഫാഷൻ ഷോ വേദിയിലെത്തിയത്‌. ‘സ്വദേശി 2.0’ എന്ന പേരിലാണ്‌ ഷോ സംഘടിപ്പിച്ചത്‌. ഖാദി വസ്‌ത്രം ധരിച്ചാണ്‌ മന്ത്രി ഉദ്‌ഘാടനത്തിനെത്തിയത്‌. ഉദ്‌ഘാടനശേഷം ഷോയിലേക്ക്‌ മന്ത്രിയെ അവതാരക ക്ഷണിച്ചു. മന്ത്രി വേദിയിലേക്ക്‌ എത്തിയതും കൈയടികളുയർന്നു.


സഹമോഡലുകൾക്കൊപ്പം അടിപൊളിയായി അദ്ദേഹം റാമ്പ്‌ വാക് നടത്തി. കൈത്തറിക്കായി നേരത്തേ രണ്ടുവതണ മോഡലായി റാമ്പ്‌ വാക് നടത്തിയിട്ടുണ്ടെന്നും ഖാദിക്കായി ഇതാദ്യമാണെന്നും മന്ത്രി പറഞ്ഞു. ഖാദിയെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്ന നടപടികളാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്നും പി രാജീവ്‌ പറഞ്ഞു.


സെന്റ്‌ തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിങ്‌ വിഭാഗത്തിന്റെ നേതൃത്വത്തിലാണ്‌ ഫാഷൻ ഷോ നടന്നത്‌. കോളേജിൽ നിന്നുള്ള 20 മോഡലുകൾ ഷോയിൽ അണിനിരന്നു.

ഒരുദിവസം ഖാദി ധരിക്കൂ: മന്ത്രി പി രാജീവ്‌

ആഴ്‌ചയിൽ ഒരുദിവസം ഖാദി ധരിക്കാൻ വിദ്യാർഥികളോട്‌ അഭ്യർഥിച്ച്‌ മന്ത്രി പി രാജീവ്‌. സെന്റ്‌ തെരേസാസ്‌ കോളേജിൽ കരുമാല്ലൂർ സാരിയുടെയും അഡ്വക്കറ്റ്‌സ്‌ കോട്ടിന്റെയും വിപണനോദ്‌ഘാടനച്ചടങ്ങിലായിരുന്നു അഭ്യർഥന. ഏതുബ്രാൻഡിനോടും കിടപിടിക്കുന്ന മികവ്‌ ഖാദിക്കുണ്ടെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home