ad
Deshabhimani

കേരളം അർപ്പിക്കും 
സമരനായകന്‌ സ്‌മരണാഞ്‌ജലി

p krishnapilla
വെബ് ഡെസ്ക്

Published on Aug 19, 2025, 01:52 AM | 1 min read


തിരുവനന്തപുരം

കമ്യൂണിസ്റ്റ്‌ പാർടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പി കൃഷ്‌ണപിള്ളയുടെ 77–ാം അനുസ്‌മരണദിനം ചൊവ്വാഴ്‌ച. സിപിഐ എം നേതൃത്വത്തിൽ മുഴുവൻ ഘടകങ്ങളിലും പതാകയുയർത്തി അനുസ്‌മരണ യോഗങ്ങൾ സംഘടിപ്പിക്കും. സംസ്ഥാനതലത്തിൽ നേതാക്കളും പ്രവർത്തകരും മുഴുവൻ കിടപ്പുരോഗികളെയും സന്ദർശിക്കും.


സഖാവ്‌ അന്ത്യവിശ്രമംകൊള്ളുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടിലും വീടിരിക്കുന്ന കണ്ണർകാട്ടും സിപിഐ എമ്മും സിപിഐയും ചേർന്നാണ്‌ അനുസ്‌രണം സംഘടിപ്പിക്കുന്നത്‌. രാവിലെ ഏഴിന്‌ തിരുവമ്പാടി ജങ്‌ഷനിൽനിന്ന്‌ തുടങ്ങുന്ന അനുസ്‌മരണ റാലി വലിയ ചുടുകാട്ടിൽ സമാപിക്കും. രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം ചേരുന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം ഉദ്‌ഘാടനംചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം മുഖ്യപ്രഭാഷണം നടത്തും. കണ്ണർകാട്ടെ സ്‌മൃതി മണ്ഡപത്തിൽ രാവിലെ ഒമ്പതിന്‌ പുഷ്‌പാർച്ചന നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home