ad
Deshabhimani

പി കെ ചന്ദ്രാനന്ദനെ അനുസ്‌മരിച്ചു

P K Chandranandan
വെബ് ഡെസ്ക്

Published on Jul 03, 2025, 12:00 AM | 1 min read


ആലപ്പുഴ

പുന്നപ്ര-വയലാർ സമരനേതാക്കളിൽ ഒരാളും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവുമായിരുന്ന പി കെ ചന്ദ്രാനന്ദന്റെ 11–-ാം ചരമവാർഷികം ആചരിച്ചു. പി കെ സി അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ പുഷ്‌പാർച്ചന നടത്തി.


അനുസ്‌മരണസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്, കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച്‌ ബാബുജാൻ പി കെ സിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home