അവയവദാന മാർഗനിർദേശങ്ങൾ: ഇടപെടലുണ്ടാകുമെന്ന് ഹെെക്കോടതി

കൊച്ചി
അവയവദാനവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിൽ ഇടപെടലുണ്ടാകുമെന്ന് ഹെെക്കോടതി. അവയവദാനത്തിന് സന്നദ്ധരായവരും സ്വീകർത്താക്കളും ചൂഷണത്തിനിരയാകുന്നത് തടയാൻ അംഗീകൃത സംവിധാനം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. വൃക്കരോഗം ബാധിച്ചു മരിച്ച തൃശൂർ സ്വദേശിയുടെ മകനാണ് പൊതുതാൽപ്പര്യ ഹർജി നൽകിയത്.
ഉപദേശകസമിതി രൂപീകരിച്ച് ഒരു വർഷമായെങ്കിലും യോഗം ചേർന്നിട്ടില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകർ സൂചിപ്പിച്ചു. തുടർന്ന് ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഉപദേശകസമിതി അംഗങ്ങൾ, അതിന്റെ പ്രവർത്തനം, മാർഗനിർദേശങ്ങൾ തയ്യാറാക്കാനുള്ള സമയപരിധി തുടങ്ങിയ കാര്യങ്ങളിൽ നേരത്തേ കോടതി വിശദീകരണം തേടിയിരുന്നു. അവയവദാനത്തിന് സന്നദ്ധരായവരുടെ പട്ടികയും രക്തഗ്രൂപ്പ് അടക്കമുള്ള വിശദാംശങ്ങളും നഷ്ടപരിഹാരവും സർക്കാർ പരസ്യപ്പെടുത്തണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം.









0 comments