ad
Deshabhimani

പത്തനംതിട്ടയിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരു മരണം; 24 പേർക്ക് പരിക്ക്

Bus Accident

ബസും ടിപ്പറും കൂട്ടിയി‌ടിച്ചപ്പോള്‍ (Photo: Screengrab)

വെബ് ഡെസ്ക്

Published on May 15, 2026, 04:34 PM | 1 min read

പത്തനംതിട്ട: സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ബസ് യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് അപകട‌ത്തിൽ മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊടിയാടി ജങ്ഷനും പുളുക്കിഴ് പാലത്തിനും ഇടയിൽ വെച്ചായിരുന്നു അപകടം നടന്നത്.


തിരുവല്ല ഭാഗത്തുനിന്നും കായംകുളത്തേക്ക് പോയ സ്വകാര്യ ബസും എതിർദിശയിൽനിന്ന് വന്ന ടിപ്പറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ജെസിബി ഉപയോ​ഗിച്ച് പൊളിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒൻപതുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ല.


അപകടത്തിൽപ്പെട്ട 3 യാത്രക്കാരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും 21 പേരെ പുഷ്പഗിരിയിലും ആണ് പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചു സമയം ഗതാഗത തടസ്സമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home