ആന്റോ ആന്റണി എംപി രണ്ട് കോടി വാങ്ങി; തിരിച്ചുകിട്ടിയത് 20 ലക്ഷം; വെളിപ്പെടുത്തലുമായി സ്വർണക്കൊള്ളയിൽ അന്വേഷണം നേരിടുന്ന ഫിനാൻസ് ഉടമ

ആന്റോ ആന്റണി
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരിൽ കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എംപി രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമ. 2019ൽ പണം വാങ്ങുമ്പോൾ രണ്ട് മാസത്തിനകം തിരിച്ചുനൽകുമെന്നാണ് പറഞ്ഞത്. എന്നാൽ ഏഴ് വർഷമായിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. സ്ഥാപനം പ്രതിസന്ധിയിലായ സമയത്ത് കെഞ്ചിയിട്ട് പോലും ആന്റോ പണം തിരികെ തന്നില്ലെന്നും തിരുവല്ലയിലെ നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ട് പ്രാവശ്യമായി 20 ലക്ഷം രൂപമാത്രമാണ് തിരിച്ചുകിട്ടിയത്. തന്റെ മകളടക്കം ആന്റോയുടെ വീട്ടിൽപോയി മുഴുവൻ പണവും തിരികെ വേണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും ബാക്കി തുക തന്നിട്ടില്ല. ആന്റോയുമായുള്ള വ്യക്തി ബന്ധത്തിന്റെ പേരിലാണ് പണം നൽകിയതെന്നും രാജു പറഞ്ഞു.
സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിട്ടില്ലെന്നും രാജു പറഞ്ഞു. തന്ത്രിയുടെ നിക്ഷേപം സംബന്ധിച്ച് അന്വേഷിക്കാനായി നെടുംപറമ്പിൽ ഫിനാൻസിൽ കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തിയിരുന്നു.










0 comments