'മറ്റാർക്കും ഈ ഗതി വരരുത്'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

കൊച്ചി : നെടുമ്പാശ്ശേരിയിൽ അമിത വേഗത്തിലെത്തിയ മിനി കൂപ്പറിടിച്ച് മൂന്ന് സ്കൂട്ടർ യാത്രക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം. അപകടം കരുതിക്കൂട്ടി ഉണ്ടാക്കിയതാണോ എന്ന് സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു.
'പഠനത്തിൽ മിടുക്കിയായിരുന്നു ദേവിക. കുടുംബത്തിന് മുഴുവൻ അവളിൽ പ്രതീക്ഷയായിരുന്നു. 21 വയസുമാത്രമാണ് ദേവികയുടെ പ്രായം. മരിച്ചുപോയവരെ ഇനി തിരികെ കിട്ടില്ലെന്നറിയാം. ഞങ്ങൾക്കുണ്ടായ ഗതി മറ്റാർക്കും വരരുത്', ദേവികയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നും നീതിയുക്തമായ ഇടപെടൽ കേസിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുടുംബം പറഞ്ഞു.
മൂന്ന് ബാറുകളിൽ നിന്ന് മദ്യപിച്ചിട്ടാണ് പ്രതി വാഹനമോടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ അമിതവേഗതയെക്കുറിച്ച് എംവിഡി പരിശോധിക്കുന്നുണ്ട്. അറിയാതെ പറ്റിയൊരു അപകടമാണിതെന്ന് തോന്നുന്നില്ല. മൂന്ന് പേരെയും കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണ്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണം. പ്രതിക്ക് ശിക്ഷ ലഭിക്കുന്നതുവരെ മുന്നോട്ട് പോകുമെന്നും ദേവികയുടെ കുടുംബം പറഞ്ഞു.








0 comments