ad
Deshabhimani

ഗ്രേസ് മാര്‍ക്കും സര്‍ട്ടിഫിക്കറ്റുമില്ല; കേരള യുവജനോത്സവത്തിന്റെ ഫലം തടഞ്ഞ് വി സി

Mohanan Kunnummal Kerala University
avatar
സ്വന്തം ലേഖിക

Published on May 07, 2026, 07:40 AM | 1 min read

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെല്ലാം പഠിച്ചിറങ്ങിയിട്ടും യുവജനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച് വൈസ് ചാന്‍സലര്‍. 2024 മാര്‍ച്ചില്‍ നടന്ന യുവജനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റുകളാണ് മൂന്നാം വര്‍ഷത്തിലേക്ക് കടന്നിട്ടും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാത്തത്. 900ത്തോളം വിദ്യാര്‍ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ളത്. മത്സരത്തിന്റെ ഭാഗമായി വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പോലും ലഭിക്കാത്ത സാഹചര്യമാണ്. എസ്എഫ്ഐ നേതൃത്വം നല്കുന്ന യൂണിയന്‍ നേതൃത്വം നിരവധി തവണ സര്‍വകലാശാലയെ സമീപിച്ചിട്ടും വിഷയം തീര്‍പ്പാക്കാന്‍ താല്‍ക്കാലിക വി സി ഡോ. മോഹനന്‍ കുന്നുമ്മല്‍ തയ്യാറായിട്ടില്ല.


മാര്‍ച്ചില്‍ നടന്ന കലോത്സത്തിന്റെ വിധിനിര്‍ണയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അടിസ്ഥാനത്തിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് കലോത്സവം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഗ്രൂപ്പ് ഇനങ്ങളുടെ ഫലം തടഞ്ഞുവച്ചു. ഫലപ്രഖ്യാപനം നടന്ന മത്സരങ്ങള്‍ക്ക് മാര്‍ക്ക് നല്കാന്‍ പ്രത്യേക സമിതി തീരുമാനിച്ചെങ്കിലും തുടര്‍നടപടികള്‍ വി സി മരവിപ്പിച്ചു. ഇതേതുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തിലെ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍വകലാശാല ആണെന്ന് ഹൈക്കോടതിയും പറഞ്ഞു. പിന്നീട് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്കാമെന്നും തീരുമാനിച്ചു. എന്നാല്‍, സിന്‍ഡിക്കറ്റിനെ മറിക്കടന്ന് ഫയല്‍ വി സി ചാന്‍സലറായിരുന്ന ആരിഫ് മൊഹമ്മദ് ഖാന് കൈമാറി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗവര്‍ണറായി വന്നിട്ടും 2024ല്‍ നടന്ന യുവജനോത്സവവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തിട്ടില്ല.


നിലവില്‍ 13 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കോടതിവിധി പ്രകാരം സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സര്‍ട്ടിഫിക്കറ്റിലാകട്ടെ ഗ്രേസ് മാര്‍ക്ക് നിര്‍ണയം അന്തിമവിധിയുടെ അടിസ്ഥാനത്തിലാകുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം യുവജനോത്സവത്തില്‍ പങ്കെടുത്ത ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും ഈ അധ്യയന വര്‍ഷം ബിരുദം പൂര്‍ത്തിയാക്കും. ഇവരിലാര്‍ക്കും ഇതുവരെയും ഗ്രേസ് മാര്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ഗ്രേസ് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റില്‍ കൂട്ടിച്ചേര്‍ക്കാനും കഴിയില്ല. ഇതിനെതിരെ എസ്എഫ്ഐയും വിദ്യാര്‍ഥികളും വീണ്ടും സര്‍വകലാശാലയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home