ad
Deshabhimani

print edition നിധിൻ രാജിന്റെ മരണം: ആരോഗ്യശാസ്ത്ര സർവകലാശാല അന്വേഷണ സമിതി രൂപീകരിച്ചു

NITHIN RAJ
വെബ് ഡെസ്ക്

Published on Apr 13, 2026, 12:19 AM | 1 min read

തൃശൂർ : അഞ്ചരക്കണ്ടി സ്വകാര്യ ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ്‌ വിദ്യാർഥി നിധിൻ രാജിന്റെ (23) മരണവുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണം നടത്താൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാല അന്വേഷണ സമിതി രൂപീകരിച്ചു.


വിദ്യാർഥിക്ക് സ്ഥാപനത്തിൽ മാനസികപീഡനം നേരിട്ടതായി വാർത്തകൾ വന്ന സാഹചര്യത്തിലാണ്‌ വി സിയുടെ നിർദേശം. ഗവേണിങ് കൗൺസിൽ അംഗം ഡോ. അജിത് നീലകണ്ഠൻ ചെയർമാനായും സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡോ. ആശിഷ് - കൺവീനറായും മെഡിസിൻ ഡീൻ ഡോ. ഹരികുമാരൻ നായർ, ഡെന്റൽ ഡീൻ ഡോ. എൽബി പീറ്റർ എന്നിവർ അംഗങ്ങളുമായാണ്‌ അന്വേഷണസമിതി. പ്രാഥമിക റിപ്പോർട്ട് ഏറ്റവും വേഗം നൽകണമെന്ന് സമിതിയോട് നിർദേശിച്ചു.


മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളുടെ യാഥാർഥ്യം, ജീവൻ നഷ്ടപ്പെടാൻ കാരണമായ സാഹചര്യങ്ങൾ, സ്ഥാപനത്തിലെ പൊതു അവസ്ഥ , വിദ്യാർഥികൾ നേരിടുന്ന പ്രശ്നം, വിദ്യാർഥികളുടെ പരാതികളും പരിശോധിച്ച് സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. കോളേജ് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home