print edition ഡോക്‌ടർ ആകണം; വീട്ടുകാരെ നല്ല രീതിയിൽ നോക്കണം... നിതിന്റെ വിയോഗം വിശ്വസിക്കാനാകാതെ കൂട്ടുകാർ

നിധിൻരാജിന്റെ വിയോഗത്തിൽ വിതുമ്പുന്ന സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ
Published on Apr 13, 2026, 12:25 AM | 1 min read
തിരുവനന്തപുരം : നിധിൻരാജിന്റെ മരണവാർത്ത ചാനലുകളിലൂടെയാണ് സുഹൃത്തുക്കൾ പലരും അറിഞ്ഞത്. അവർക്കത് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. കൊറ്റാമലയിലെ നിധിൻരാജിന്റെ വീടിനുമുന്നിൽ അവസാനമായി പ്രിയകൂട്ടുകാരനെ കാണാനെത്തിയവർ പരസ്‌പരം മിണ്ടാൻ തന്നെ പാടുപെട്ടു. ഉൾക്കൊള്ളാവുന്നതിലും അപ്പുറമുള്ള വേദനയായിരുന്നു അവർക്ക് ഇൗ വേർപാട്.
‘വീട്ടുകാരെ നല്ല രീതിയിൽ നോക്കണം, നല്ല വീട് വയ്ക്കണം’– ഇതായിരുന്നു അവന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് എൽകെജിമുതൽ 10 വരെ ഒരുമിച്ച് പഠിച്ച ജി എസ് ഷിനു പറഞ്ഞു. ‘‘ആത്മഹത്യ ചെയ്യാനുള്ള ധൈര്യമൊന്നും അവന് ഇല്ല. അങ്ങനെ അവൻ ഒരിക്കലും ചെയ്യില്ല. പഠിക്കാൻ മാത്രമല്ല, സ്‌പോർട്‌സിലും വലിയ മികവുണ്ടായിരുന്നു. ഫുട്ബോളിലും സ്കൗട്ടിലുമെല്ലാം ഉണ്ടായിരുന്നു’’– ഷിനു പറഞ്ഞു.
‘‘എല്ലാവരോടും ഭയങ്കര കമ്പനിയായിരുന്നു, കളിച്ചുചിരിച്ചുനടക്കുന്ന പയ്യനായിരുന്നു. വീടുമായി ഭയങ്കര അറ്റാച്ച്‌ഡാണ്. പഠിച്ച് ഡോക്ടറായി പുറത്തുപോകണമെന്നായിരുന്നു അവന്റെ ആഗ്രഹം’’ – സുഹൃത്തായ എം അഭിജിത് പറഞ്ഞു.










0 comments