ഗോഡ്സയെ പ്രകീർത്തിച്ച എൻഐടി അധ്യാപികയ്ക്ക് ഡീനായി സ്ഥാനക്കയറ്റം

കുന്നമംഗലം: രാജ്യദ്രോഹ പരാമർശം നടത്തിയ എൻഐടി അധ്യാപിക ഡോ. ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം. കാലിക്കറ്റ് എൻഐടി അധ്യാപികയായിരുന്ന ഷൈജയ്ക്ക് പ്ലാനിങ് ആൻഡ് ഡിവലപ്മെന്റായി ഡീനായി രണ്ടുവർഷത്തേക്കാണ് സ്ഥാനക്കയറ്റം നൽകിയത്. തിങ്കളാഴ്ചയാണ് എൻഐടി രജിസ്ട്രാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ വർഷമാണ് സമൂഹമാധ്യമ പോസ്റ്റിനു താഴെ ഗോഡ്സയെ പ്രകീർത്തിച്ച് ഷൈജ കമൻ്റിട്ടത്. ‘ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സേയിൽ അഭിമാനിക്കുന്നു’ എന്ന് ഫേസ്‌ബുക്കിൽ കമന്റിട്ടത്. ‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന കുറിപ്പുമായി അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈൽ പോസ്റ്റ് ചെയ്ത ഗോഡ്‌സേയുടെ ചിത്രത്തിന് താഴെയാണ് അധ്യാപികയുടെ കമന്റ്. ആഭ്യന്തര പരാതി കമ്മിറ്റിയുടെ അധ്യക്ഷയായ പ്രൊഫസർ ഷൈജ ആണ്ടവൻ എന്ന തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽനിന്നാണ് കമന്റിട്ടത്.
സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുതതിരുന്നു. തുടർന്ന് ഷൈജ കോടതിയിൽ ഹാജരാകുകയും ജാമ്യം ലഭിക്കുകയുമായിരുന്നു.










0 comments