print edition നവീൻബാബുവിന്റെ മരണം; കൂടുതൽ രേഖകൾ ഹാജരാക്കാൻ കോടതി ഉത്തരവ്

തലശേരി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷ നൽകിയ ഹർജിയിൽ നാല് രേഖകൂടി ഹാജരാക്കാൻ അഡീഷണൽ ജില്ലാ സെഷൻസ് (2) കോടതി ഉത്തരവിട്ടു.
പെട്രോൾ പന്പിന്റെ എൻഒസിക്കായി അപേക്ഷ നൽകിയ പ്രശാന്തൻ, കൊയ്യം, വളക്കെൈ സഹകരണ ബാങ്കുകളിൽ സ്വർണം പണയംവച്ചതിന്റെ രേഖകൾ, നവീൻബാബുവിന്റെ വീടിന് സമീപം പ്രശാന്തൻ പോയതായി പറയുന്ന 2024 ഒക്ടോബർ ആറിലെ പൂർണമായ സിസിടിവി ദൃശ്യം, 2024 ജനുവരി 16മുതൽ നവംബർ 15വരെയുള്ള പി പി ദിവ്യയുടെ മൊബൈൽ ഫോൺ വിവരങ്ങൾ, വിജിലൻസ് ഓഫീസറിൽനിന്ന് തെളിവ് ശേഖരിച്ചുള്ള റിപ്പോർട്ട് എന്നിവ ഹാജരാക്കാനാണ് കോടതി നിർദേശിച്ചത്.
2024 ഒക്‌ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ നവീൻബാബുവിനെ മരിച്ചനിലയിൽ കണ്ടത്.










0 comments