ad
Deshabhimani

ദീപക് വധക്കേസ്: 5 ആർഎസ്എസുകാർക്ക് ജീവപര്യന്തം 

deepak case

കൊല്ലപ്പെട്ട ദീപക്, പ്രതികളായ ഋഷികേശ്, പ്രശാന്ത്, രശാന്ത്, നിജിൻ, ബ്രഷ്‌നേവ്

വെബ് ഡെസ്ക്

Published on Apr 08, 2025, 02:33 PM | 1 min read

കൊച്ചി: നാട്ടികയിൽ ജനതാദൾ (യു) നേതാവ്‌ പി ജി ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വെറുതെ വിട്ട അഞ്ച്‌ ആർഎസ്എസ്–-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരെയാണ് ശിക്ഷിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ സർക്കാരും ദീപക്കിന്റെ ഭാര്യ വർഷയും സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴയും അടക്കണം.


2015 മാർച്ച് 24നായിരുന്നു കൊലപാതകം. റേഷൻ വ്യാപാരിയായിരുന്ന ദീപക്‌, കട അടച്ച്‌ പോകാനൊരുങ്ങവേ വാനിൽ മുഖംമൂടി ധരിച്ചെത്തിയ ആർഎസ്‌എസ്‌–-ബിജെപി പത്തംഗസംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. ജനതാദൾ പ്രവർത്തകരായ സ്റ്റാലിൻ, മണി എന്നിവർക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ബിജെപി പ്രവർത്തകനായിരുന്ന ദീപക്‌, പാർടി മാറിയതിലെ വൈരാഗ്യമാണ്‌ കൊലപാതകത്തിന്‌ കാരണം. എന്നാൽ, പ്രതികൾ ഇവരെന്ന്‌ തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന്‌ ചൂണ്ടിക്കാട്ടി വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു. ഇതിനെതിരെയാണ്‌ സംസ്ഥാന സർക്കാരും ദീപക്കിന്റെ ഭാര്യ വർഷയും ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home