തെയ്യം കലാകാരൻ നാരായണപെരുവണ്ണാൻ അന്തരിച്ചു

ഉള്ള്യേരി : പ്രശസ്ത തെയ്യം കലാകാരനും സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവുമായ ആനവാതിൽമനാട് രാരോത്ത് മീത്തൽ നാരായണപെരുവണ്ണാൻ (84) അന്തരിച്ചു. സംസ്കാരം വെള്ളിരാവിലെ 11 ന് വീട്ടുവളപ്പിൽ.
അമേരിക്ക, സിംഗപ്പൂർ ദുബായ് എന്നിവടങ്ങളിൽ തെയ്യവും തിറയും അവതരിപ്പിച്ചിട്ടുണ്ട്. 2007ൽ സംസ്ഥാന ഫോക് ലോർ അവാർഡും 2018 ൽ ഫോക് ലോർഫെല്ലോഷിപ്പും ലഭിച്ചു. ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ ഭാഗമായി 2016 ൽ രാഷ്ട്രപതി ഭവനിൽ തെയ്യമവതരിപ്പിച്ചു. ഭാര്യ: സാവിത്രി . മക്കൾ: നിധീഷ്, പ്രജീഷ് (ഇരുവരും തെയ്യം കലാകാരന്മാർ)മരുമകൾ: യമുന .സഹോദരങ്ങൾ: പരേതരായ ചന്തുക്കുട്ടി, , രാഘവൻ,കല്യാണി








0 comments