print edition അഭിജിത്തിനെ ചോദ്യംചെയ്ത് യുഡിഎഫ് പ്രവർത്തകർ

നാദാപുരം: കെ സി വേണുഗോപാൽ എംപിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച നാദാപുരം നിയുക്ത എംഎൽഎ കെ എം അഭിജിത്തിനെ ചോദ്യംചെയ്ത് യുഡിഎഫ് പ്രവർത്തകർ.
ചെക്യാട് പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകനായ പൊന്നൻകോട്ട് അബ്ദുള്ളയുടെ വീട്ടിൽ ഞായറാഴ്‌ച വിവാഹസൽക്കാരത്തിന് എത്തിയപ്പോഴാണ് അഭിജിത്തിനെതിരെ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
എന്നാൽ, തനിക്കെതിരെ ചിലർ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുകയാണെന്നായിരുന്നു അഭിജിത്തിന്റെ പ്രതികരണം. നാദാപുരം മേഖലയിലെ സമൂഹമാധ്യമ ഗ്രൂപ്പിൽ കെ എം അഭിജിത്തിനും ഷാഫി പറമ്പിലിനുമെതിരെ മുസ്ലിംലീഗ് പ്രവർത്തകർ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്.
അഭിജിത്തിന് കെഎംസിസി നേതൃത്വത്തിൽ നാദാപുരത്ത് നൽകാനിരുന്ന സ്വീകരണം ലീഗിന്റെ നിർദേശപ്രകാരം മാറ്റിയതായും വിവരമുണ്ട്. പെരുവംപറമ്പിൽ കെഎംസിസി ഒരുക്കിയ ചടങ്ങിൽ അഭിജിത്ത് പങ്കെടുക്കാത്തതിനെതിരെയും വ്യാപക പ്രതിഷേധമുണ്ട്.









0 comments