റാങ്ക് ഹോൾഡേഴ്‌സ് സമരത്തെ അടിച്ചമർത്താനുള്ള സര്‍ക്കാര്‍ ശ്രമം ജനാധിപത്യവിരുദ്ധം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: സമാധാനപരമായി നടത്തി വന്ന എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ച സർക്കാർ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന പ്രവർത്തകരെ എം വി ഗോവിന്ദൻ അഭിവാദ്യം ചെയ്തു.
മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശ പ്രകാരം പൊലീസ് സമര പന്തൽ പൊളിച്ചു നീക്കി. നിരാഹാരം കിടന്ന വളർമതിയെ വലിച്ചിഴച്ച് കൊണ്ടാണ് വാഹനത്തിൽ കയറ്റിയത്. പിന്നീടും ക്രൂരമർദനമായിരുന്നു. സമര പന്തൽ പൂർണമായി പൊളിച്ചു. പൊളിച്ചു നീക്കുമ്പോൾ തന്നെ കടത്തിക്കൊണ്ടുപോകുന്നതിനുള്ള വാഹനം പൊലീസുകാർ കൊണ്ടുവന്നു. പന്തൽ പൊളിക്കുന്ന സമയം ഡിവെെഎഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ എതിർത്തു. എന്നാൽ സാധനങ്ങൾ ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു . ജനാധിപത്യ വിരുദ്ധമാണിതെല്ലാം
ഇതിന്റെ ഉത്തരവാദി കേരളത്തിന്റെ മുഖ്യമന്ത്രി വിഡി സതീശനാണ്. സമരം 17 ാമത്തെ ദിവസമാകുമ്പോൾ ശരിയായൊരു നിലപാടും സ്വീകരിക്കാൻ മുഖ്യമന്ത്രിക്കാകുന്നില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.









0 comments