ad
Deshabhimani

മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിൽ വിജയനഗരകാലത്തെ ശിലാലിഖിതം കണ്ടെത്തി

shila
വെബ് ഡെസ്ക്

Published on Jun 07, 2026, 09:29 AM | 1 min read

മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിൽ ഗവേഷണത്തിനിടയിൽ വിജയനഗരകാലത്തെ ശിലാലിഖിതം കണ്ടെത്തി. ദേവനാഗിരിലിപിയിലുള്ള ശിലാലിഖിതം കേന്ദ്ര പുരാവസ്തുവകുപ്പിന്റെ എപ്പിഗ്രഫി ഡിവിഷണിലേക്ക്‌ പരിശോധനയ്ക്ക്‌ അയച്ചു. മസിനഗുഡിക്കടുത്ത് മായാർ നദിക്കരയിൽനടന്ന ഗവേഷണത്തിനിടെ, യാഗൈ ഹെറിറ്റേജ് ട്രസ്റ്റിലെ കുമാരവേലും സംഘവുമാണ് ശിലാലിഖിതം കണ്ടെത്തിയത്.


കൊങ്ങുനാട് പ്രദേശത്തെ ഭരണാധികാരിയായിരുന്ന ദണ്ഡനായകരും കോട്ടപ്രദേശത്തെ ഭരണാധികാരിയായിരുന്ന ബാലരാജ വോഡിയാറും ചേർന്ന് ഭൂമി വിജയനഗരസാമ്രാജ്യത്തിന് നൽകിയതിന്റെ വിവരണമാണിതെന്നാണ് അനുമാനം.ബാലരാജവോഡയാറും സഹോദരൻ അയ്യപ്പവോഡയറും ഗ്രാമങ്ങൾ സംഭാവന ചെയ്യുകയായിരുന്നു.

മോയാർ നദീതീരത്തെ നീലഗിരിപ്രദേശങ്ങളിലെ പതിനാറാംനൂറ്റാണ്ടിന്റെ തുടക്കംവരെ നിലനിന്ന വിജയനഗരസാമ്രാജ്യകാലത്തെ ചരിത്രത്തിലേക്ക്‌ വെളിച്ചംവീശുന്നതാണ് ഈ ശിലാലിഖിതത്തിന്റെ കണ്ടെത്തലെന്ന് മണിരത്നം പറയുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home