ഇ ശ്രീധരന്റെ റെയിൽ: പഠിക്കാൻ 4 അംഗ സമിതി; സിൽവർ ലൈനിനെ എതിർത്ത പരിസ്ഥിതി പ്രവർത്തകനും സമിതിയിൽ

ഇ ശ്രീധരൻ
തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച് ഇ ശ്രീധരന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് പഠിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച നാലംഗ സമിതിയിൽ, സിൽവർലൈൻ പദ്ധതിയെ എതിർത്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനും. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങള്‍ക്കുപുറമേ പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് പഠിച്ച് മൂന്നാഴ്‌ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദേശം.
ഗതാഗത സെക്രട്ടറിയാണ് കണ്‍വീനർ. റെയിൽവേ മേഖലയിലെ വിദഗ്ധൻ ജെ വിനയൻ, ധനകാര്യ വിദഗ്ധൻ ഡോ. സി വീരമണിഎന്നിവരും സമിതിയില്‍ അംഗങ്ങളാണ്. മുഖ്യമന്ത്രിയുടെ ഒഎസ്ഡി (ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി) എന്‍ എസ്‍ കെ ഉമേഷ് ഗതാഗത സെക്രട്ടറിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അതിവേഗ റെയില്‍വെയുടെ ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് ഇ ശ്രീധരൻ കേന്ദ്ര-, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചത്.









0 comments