സിനിമയ്ക്ക് അകത്തും പുറത്തും നല്ല സുഹൃത്ത്; സലിംകുമാറിനെ അനുസ്മരിച്ച് മോഹൻലാൽ

'കിളിച്ചുണ്ടൻ മാമ്പഴം' എന്ന ചിത്രത്തിൽ മോഹൻലാലും സലിംകുമാറും
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടൻ സലിംകുമാറിന്റെ വേർപാടിൽ അനുശോചിച്ച് മോഹൻലാൽ. സിനിമക്ക് അകത്തും പുറത്തും തന്റെ നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാറെന്ന് മോഹൻലാൽ സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന് വേദനയോടെ ആദരാഞ്ജലികൾ
ശനി രാത്രിയായിരുന്നു മലയാള സിനിമയ്‌ക്ക് മറക്കാനാകാത്ത അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച സലിംകുമാർ (57) അന്തരിച്ചത്. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നതിനാൽ ഏറെക്കാലമായി സിനിമാരംഗത്ത് സജീവമായിരുന്നില്ല. അസുഖം മൂർഛിച്ചതിനെ തുടർന്ന് ശനിയാഴ്‌ച ഇടപ്പള്ളി അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായിരുന്നു.
ഭാര്യ: സുനിത. മക്കൾ: നടൻ ചന്തു, ആരോമൽ. സലിം കുമാറിന്റെ മൃതദേഹം വടക്കൻ പറവൂർ മുൻസിപ്പൽ ടൗൺ ഹാളിൽ ഞായർ രാവിലെ ഒന്പതിന് പൊതുദർശനത്തിനുവയ്‌ക്കും. പകൽ ഒന്നിന് ചിറ്റാറ്റുകര പഞ്ചായത്തിലെ ആലുംമാവിലുള്ള "ലാഫിങ് വില്ല' വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് അഞ്ചോടെ സംസ്കാരം നടക്കും.








0 comments