ad
Deshabhimani

വാഹന പരിശോധനയ്ക്കിടെ എഎസ്ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

murder attempt
വെബ് ഡെസ്ക്

Published on Feb 27, 2026, 11:30 AM | 1 min read

കൊച്ചി: നഗരത്തിലെ വാഹന പരിശോധനയ്ക്കിടെ എഎസ്ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ പൊലീസിനെ വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചതാണെന്ന് പ്രതികൾ മൊഴി നൽകിയെങ്കിലും അത് പൊലീസ് വിശ്വസിച്ചിട്ടില്ല. ലഹരിക്കടത്ത് അടക്കമുള്ള സാധ്യതകൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.


കൊല്ലം ചവറ സ്വദേശി ഇർഷാദ് (27), കൊല്ലം പൻമന സ്വദേശി ഷംനാദ് (28) എന്നിവരാണ് പിടിയിലായത്. എൽഎഫ്‌സി റോഡിൻറെ തെക്ക് ഭാഗത്ത് നിന്ന് വേഗത്തിലെത്തിയ കാർ നിർത്താൻ ഇലക്ട്രിക് ലാമ്പ് ഉപയോഗിച്ച് സിഗ്നൽ നൽകിയപ്പോൾ ആദ്യം വാഹനം വേഗം കുറച്ചു. തുടർന്ന് പെട്ടെന്ന് വേഗം കൂട്ടിയ കാർ എഎസ്ഐ സന്തോഷിനെ ഇടിക്കുകയായിരുന്നു.


ബുധനാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. ലഹരി വ്യാപനം തടയുന്നതിൻറെ ഭാഗമായി കൊച്ചിയിൽ രാത്രികാല പരിശോധന ശക്തമാക്കിയിരുന്നു. നോർത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കലൂർ ശാസ്താ ടെംമ്പിൾ റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കൊലപാതക ശ്രമം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home