ചടമയമംഗലത്ത് ഹോട്ടൽ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ

കൊല്ലപ്പെട്ട സക്കീർ
കൊല്ലം: ചടമയമംഗലത്ത് ഹോട്ടൽ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ചടയമംഗലം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.ഹോട്ടൽ ജീവനക്കാരനും മലപ്പുറം സ്വദേശിയുമായ ഇർഷാദ് ആണ് പിടിയിലായത്.
ചടമയമംഗലം കുര്യോട് സ്പൈസി ഹോട്ടൽ ഉടമ സക്കീർ ആണ് കൊല്ലപ്പെട്ടത്. നേരത്തെ ഇതേ ഹോട്ടലിൽ ഇർഷാദ് ജോലി നോക്കിയിരുന്നു. എന്നാൽ സ്വഭാവ ദൂഷ്യത്തെ തുടർന്ന് പിരിച്ചുവിടുകയായിരുന്നു. എന്നാല്‍ വീണ്ടും ജോലിക്കെത്തിയപ്പോള്‍ ഇത് സംബന്ധിച്ച് അന്വേഷിക്കാൻ സക്കീർ മുറിയിൽ എത്തിയപ്പോഴാണ് ഇർഷാദ് ആക്രമിച്ചത്.
ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. അതിനാൽ പാഴ്സലുകൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. സ്ഥിരം ജീവനക്കാരൻ നാട്ടിലേക്ക് പോയ ഒഴിവിലേക്കാണ് ജീവനക്കാരന്റെ ബന്ധുവായ ഇർഷാദിനെ താത്കാലികമായി ജോലിയിൽ പ്രവേശിപ്പിച്ചത്.










0 comments