print edition മുറിവേറ്റ മണ്ണിലെ സ്നേഹപ്പുരകൾ

വരൂ വീട് കാണാം: ഉരുളിൽ കുലുങ്ങില്ല ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ല
ഉരുൾ കവർന്ന സ്വപ്നങ്ങളുടെ ചാരത്തിൽനിന്ന് അതിജീവനത്തിന്റെ പുതുപാത തെളിച്ച മനുഷ്യർക്ക് നൽകിയ വാക്ക്
എൽഡിഎഫ് സർക്കാർ പാലിച്ചിരിക്കുന്നു. പാതിരാവിൽ പൊട്ടിയൊലിച്ച ദുരന്തപ്പുഴയിൽ ഉള്ളുലഞ്ഞ ജീവിതങ്ങൾ പ്രത്യാശയുടെ പൊൻപുലരിയിലേക്ക് ഇതാ മിഴിതുറക്കുന്നു. മുറിവേറ്റ മണ്ണിലിന്ന് സാന്ത്വനത്തിന്റെ തണൽ വിരിയും...
ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ ഒലിച്ചുപോയവരെ ഒരിറ്റ് കണ്ണീർ വീഴാൻ അനുവദിക്കാതെ ചേർത്തുപിടിച്ച കൈകൾ
ഇന്നവർക്ക് പുതുജീവിതത്തിന്റെ താക്കോൽ കൈമാറുന്നു. അഭിമാനത്തോടെ തലയുയർത്തി, പ്രിയപ്പെട്ടവരുടെ
കൈപിടിച്ച് അവർ നടന്നുകയറുന്നത് കല്ലും സിമന്റും ചേർത്തുവച്ച കെട്ടിടങ്ങളിലേക്കല്ല; ഒരു ജനതയുടെ അതിജീവന പോരാട്ടവും അവരെ നെഞ്ചോട് ചേർത്തൊരു സർക്കാരിന്റെ അചഞ്ചലമായ നിശ്ചയദാർഢ്യവും സാക്ഷ്യപ്പെടുത്തിയ
കാലത്തിന്റെ സ്നേഹപ്പുരകളിലേക്കാണ്...
ഉയരത്തോളം അടിത്തറ
വീടിന്റെ ഉയരത്തിന്റെ അത്രയുംതന്നെ അടിത്തറയായി താഴോട്ടുമുണ്ട്. എട്ട് അടിയിലധികം താഴ്ചയിൽനിന്ന് ഒമ്പത് തൂൺ ഉയരുന്ന ഫൗണ്ടേഷനാണ് ടൗൺഷിപ്പിലെ വീടുകളിൽ. കൂടുതൽ ആഴം ആവശ്യമുള്ള സ്ഥലങ്ങളിൽ താഴ്‌ച വർധിപ്പിച്ചു.
ജനലിനും വാതിലിനും വാറന്റി
ജനലിന് 20 വർഷം, വാതിലിന് 5, പെയ്‌ന്റിങ്ങിന് 7, ശുചിമുറി ഉപകരണങ്ങൾക്ക് 10 വർഷം വാറന്റി. മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി കൽപ്പറ്റയിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിൽ കൈമാറുന്നത് പ്രകൃതി ദുരന്തങ്ങളിലും കുലുങ്ങാത്ത വീട്. പ്രളയവും ഭൂകമ്പവും പ്രതിരോധിക്കുന്ന സാങ്കേതികവിദ്യയിലാണ് നിർമാണം. ഏഴ് സെന്റിലാണ് നിർമാണം.
രണ്ട് കിടപ്പുമുറി, രണ്ട് ശുചിമുറി, സിറ്റൗട്ട്, ഡൈനിങ്, ലിവിങ്, പഠനമുറി, അടുക്കള,
വർക്ക് ഏരിയ
കെട്ടിടത്തിന്റെ ഭാരം മുഴുവൻ ചുവരുകൾക്ക് പകരം ബീമുകളിലും തൂണുകളിലും
നൽകുന്ന രീതിയിലാണ് നിർമാണം
ശാസ്ത്രീയ പരിശോധന
കോൺക്രീറ്റ് മിശ്രിതത്തിന്റെ കരുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാണ് വാർപ്പിനും പില്ലറിനുമെല്ലാം ഉപയോഗിച്ചത്. കോൺക്രീറ്റിന്റെ സ്ഥിരത വിലയിരുത്താനും പ്രവർത്തനക്ഷമത നിർണയിക്കാനും സ്ലംപ് ടെസ്റ്റ്, താപനില, ക്യൂബ് ടെസ്റ്റ് എന്നിവ നടത്തി.
ചിതൽ മുക്തം
കോൺക്രീറ്റ് ഫ്രെയ്‌മിലെ പൊടിപടലം കഴുകിനീക്കി ഡാംപ് പ്രൂഫ് കോഴ്സ് ടെർമൈറ്റ് ബാരിയർ കോൺക്രീറ്റിൽ അടിച്ചാണ് ചിതൽ പ്രതിരോധം
കുടിവെള്ളം സുലഭം
കൽപ്പറ്റ
ടൗൺഷിപ്പിൽ കുടിവെള്ള വിതരണത്തിനായി ഒരുക്കിയത് ഒമ്പതര ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി. ഒമ്പത് ലക്ഷം ലിറ്റർ ശേഷിയിലുള്ള പ്രധാന സംഭരണിയും അരലക്ഷം ലിറ്റർ സംഭരണ ശേഷിയിലുള്ള വിതരണ ടാങ്കുമാണ് സജ്ജമായത്. കാരാപ്പുഴ അണക്കെട്ടിൽനിന്ന് ടൗൺഷിപ്പിൽ എത്തിക്കുന്ന കുടിവെള്ളം സംഭരണിയിൽ ശേഖരിച്ച് ഭൂഗർഭ വിതരണശൃംഖലയിലൂടെയാണ് വീടുകളിലേക്കും പൊതുകെട്ടിടങ്ങളിലേക്കും എത്തിക്കുന്നത്. മുഴുവൻ വീടുകളിലും 1000 ലിറ്റർ സംഭരണ ശേഷിയിൽ കുടിവെള്ള ടാങ്കുകളുമുണ്ട്.
ഫ്രെയിംഡ് സ്ട്രക്ചർ
കെട്ടിടത്തിന്റെ ഭാരം മുഴുവൻ ചുവരുകൾക്ക് പകരം ബീമുകളിലും തൂണുകളിലും നൽകുന്ന രീതിലാണ് നിർമാണം. തറയൊരുക്കി നേരിട്ട് ചുവരുകൾ കെട്ടിപ്പൊക്കുന്നതിന് പകരം കോൺക്രീറ്റ് ഫ്രെയ്മുകൾ ഉയർത്തി തൂണുകൾക്കിടയിൽ ‘ഫ്ലൈ ആഷ് കട്ട’ ഉപയോഗിച്ചാണ് ചുവരുകെട്ടിയത്. 90 സെന്റീമീറ്റർ നീളവും 20 സെന്റീമീറ്റർ വീതിയുമുള്ള ഒമ്പത് പില്ലറുകളാണ് ഓരോവീടിനും. പ്ലിന്ത് ബീമിന് 20 സെന്റീമീറ്റർ വീതിയും 60 സെന്റീമീറ്റർവരെ കനവുമുണ്ട്.
സോളാറും
ഭൂഗർഭ ശൃഖലയിൽ കെഎസ്‌ഇബി വൈദ്യുതി എത്തിക്കുന്നതിന് പുറമെ വീടൊന്നിൽ രണ്ട് കിലോവാട്ടിന്റെ സോളാർ പാനലും സ്ഥാപിക്കുന്നുണ്ട്.










0 comments