Deshabhimani

എസ്എഫ്ഐ പ്രവർത്തകർക്കുനേരെ എംഎസ്എഫ് ആക്രമണം; ആശുപത്രിയിൽ കയറി മർദിച്ചു

attack against sfi
വെബ് ഡെസ്ക്

Published on Oct 29, 2026, 06:32 AM | 1 min read

തേഞ്ഞിപ്പലം : എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിയിൽ കയറി ആക്രമിച്ച് എംഎസ്എഫ് ഗുണ്ടകൾ. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ ആദിലിനെയും മലപ്പുറം ജില്ലാ പ്രസിഡന്റ്‌ എം സുജിനെയും മറ്റ് എസ്എഫ്ഐ പ്രവർത്തകരെയുമാണ് ആശുപത്രിയിൽ കയറി എംഎസ്എഫ് ഗുണ്ടകൾ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

വ്യാഴം രാത്രി പന്ത്രണ്ടോടെ ചേളാരി ഡിഎംഎസ് ആശുപത്രിയിൽ വച്ചാണ് സംഭവം. കലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ യുഡിഎസ്എഫ് അക്രമത്തിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ സന്ദർശിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.


attack against sfi


പാലക്കാട് തച്ചനാട്ടുകാര ബ്ലോക്ക് പഞ്ചായത്തംഗവും എംഎസ്എഫ് നേതാവുമായ അമീൻ റാഷിദ്, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി സഫാൻ പത്തിൽ, സൽമാൻ പത്തിൽ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സുഫിയാൻ വില്ലൻ എന്നിവരുടെ നേതൃത്വത്തിലുള്ള എംഎസ്എഫ് - യൂത്ത് ലീഗ് ക്രിമിനൽ സംഘമാണ് ആക്രമണം അഴിച്ചു വിട്ടത്.


തലയ്ക്കും മൂക്കിനും ഗുരുതര പരിക്കേറ്റ എം സുജിനെയും തലയ്ക്ക് പരിക്കേറ്റ എൻ ആദിലിനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home