print edition എഐ കാമറകൾ പ്രവർത്തന സജ്ജമാക്കണം: മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനാപകടങ്ങൾ കുറയ്ക്കാൻ എഐ കാമറകൾ പ്രവർത്തന സജ്ജമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്ത് മോട്ടോർ വാഹനവകുപ്പ്. കേരള റോഡ് സേഫ്റ്റി അതോറിറ്റിവഴിയാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. എഐ കാമറകൾ സ്ഥാപിച്ചശേഷം സംസ്ഥാനത്ത് അപകടനിരക്ക് ഗണ്യമായി കുറയ്ക്കാനായെന്നാണ് റിപ്പോർട്ട്.
എന്നാൽ, യുഡിഎഫ് സർക്കാർ വന്നശേഷം പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്. പദ്ധതി നടത്തിപ്പിനുള്ള തുകയും നൽകുന്നില്ല. മോട്ടോർ വാഹനവകുപ്പും കേരള റോഡുസുരക്ഷാ അതോറിറ്റിയും ചേർന്ന് നടപ്പാക്കിയ "സേഫ് കേരള' പദ്ധതിയിലൂടെ അപകടങ്ങളും മരണങ്ങളും കുറയ്ക്കാനും സുരക്ഷിതമായ ഗതാഗത സംസ്കാരം വളർത്തിയെടുക്കാനായതായും ഗതാഗതവകുപ്പ് പറയുന്നു.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എൽഡിഎഫ് സർക്കാർ എഐ കാമറ സ്ഥാപിച്ചപ്പോൾ അഴിമതി ആരോപിച്ച് അന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎൽഎയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. സേഫ് കേരള പദ്ധതിയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ ശേഖരിക്കാതെ, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു.










0 comments